കെ എസ് യു പുനഃസംഘടന ഉടൻ നടപ്പിലാക്കും; ചുമതല വി ടി ബൽറാമിന്
കെ എസ് യു പുനഃസംഘടന ഉടൻ നടത്താൻ കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ ധാരണ. വി ടി ബൽറാമിനാണ് ചുമതല. വിവിധ ജില്ലാ പ്രസിഡന്റുമാരെ സംസ്ഥാന അധ്യക്ഷപദവിയിലേക്ക് പരിഗണിക്കുന്നുണ്ട്. പുനഃസംഘടനാ നടപടികൾ പുരോഗമിക്കുകയാണെന്നും അന്തിമ തീരുമാനം ഉടനുണ്ടാവുമെന്നും അഭിജിത്ത് പറഞ്ഞു. രണ്ടു ദിവസമായി കോഴിക്കോട് നടക്കുന്ന കോൺഗ്രസ് ചിന്തൻ ശിബിർ ഇന്ന് സമാപിക്കും. കെപിസിസി പുനഃസംഘടന ഒരുമാസത്തിനകം […]







