ഗ്യാപ്പെടുത്തത് ചുമ്മാതല്ല, ഭീഷ്മപര്‍വത്തിന് ശേഷം അമല്‍ നീരദിനൊപ്പം വീണ്ടും, മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത് വമ്ബൻ സിനിമകള്‍
ഭ്രമയുഗം എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി സിനിമകളില്ലാത്ത നാല് മാസമാണ് മലയാള സിനിമയില്‍ കടന്നുപോയത്.
2021ന് ശേഷം തുടര്‍ച്ചയായി വ്യത്യസ്ത ജോണറുകളിലുള്ള സിനിമകളിലൂടെയും അഭിനയപ്രാധാന്യമുള്ള സിനിമകളിലൂടെയും മലയാളികളെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് മലയാളത്തിന്റെ മെഗാതാരം. എന്നാല്‍ ഭ്രമയുഗം എന്ന സിനിമയ്ക്ക് ശേഷം പുതിയ മമ്മൂട്ടി സിനിമകള്‍ ഒന്നും തന്നെ റിലീസായിട്ടില്ല.
നിലവില്‍ ഗൗതം വാസുദേവ് മേനോന് സംവിധാനം ചെയ്യുന്ന സിനിമയില്‍ മാത്രമാണ് മമ്മൂട്ടി അഭിനയിക്കുന്നത്. എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മമ്മൂട്ടി കമ്ബനിയുടെ ബാനറിലായി നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട സിനിമ അമല്‍ നീരദിനൊപ്പമാകും എന്നും റിപ്പോര്‍ട്ടുകളുണ്ട്. അമല്‍ നീരദിനൊപ്പം ബിഗ് ബി, ഭീഷ്മപര്‍വം എന്നീ സിനിമകളിലാണ് മമ്മൂട്ടി ഒന്നിച്ചത്. പുതുതായി ഒരുങ്ങുന്ന സിനിമ ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ആകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.
നിലവില്‍ ഗൗതം വാസുദേവ് മേനോന് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ സിനിമയുടെ തിരക്കുകളിലാണ് താരം. കന്നഡ താരമായ സുസ്മിത് ഭട്ടാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ദിഖ്,ലെന,ഗോകുല്‍ സുരേഷ്,വിജയ് ബാബു തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഗൗതം മേനോന് സിനിമയ്ക്ക് ശേഷം ഒരു നവാഗത സംവിധായകന്റെ സിനിമയിലാകും മമ്മൂട്ടി അഭിനയിക്കുക. മമ്മൂട്ടി കമ്ബനി തന്നെയാകും സിനിമ നിര്‍മിക്കുക. ഇതിന് പിന്നാലെ അമല്‍ നീരദ് സിനിമയും ആവാസവ്യൂഹം, പുരുഷപ്രേതം തുടങ്ങിയ സിനിമകളുടെ സംവിധായകനായ കൃഷാന്ദ് ഒരുക്കുന്ന സിനിമയിലും മമ്മൂട്ടി ഭാഗമാകും. മമ്മൂട്ടി കമ്ബനി തന്നെയാകും ഈ സിനിമകളുടെ നിര്‍മാണവും.