ആലുവ മണപ്പുറം പാലത്തില്‍ നിന്ന് ചാടിയ അച്ഛനും രണ്ട് മക്കളും മുങ്ങി മരിച്ചു
ആലുവ മണപ്പുറം പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ അച്ഛനും രണ്ട് മക്കളും മുങ്ങി മരിച്ചു. പാലാരിവട്ടം സ്വദേശി ഉല്ലാസ് ഹരിഹരന്, മക്കളായ കൃഷ്ണപ്രിയ, ഏകനാഥ് എന്നിവരാണ് മരിച്ചത്. വൈകീട്ട് നാലരയോടെയാണ് സംഭവം നടന്നത്. മൂന്ന് പേരുടെയും മൃതദേഹം കണ്ടെടുത്തു.
പാലത്തില്‍ നിന്നും ചാടുന്നതിന് മുമ്പായി ഉല്ലാസ് കുട്ടികളെ പെരിയാര്‍ നദിയിലേക്ക് തള്ളിയിട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു. സംഭവം നടന്ന ഉടന്‍ തന്നെ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി വ്യാപക പരിശോധന നടത്തി. തുടര്‍ന്ന് കുട്ടികളുടെ മൃതദേഹം നേരത്തെ കണ്ടെടുത്തെങ്കിലും ഉല്ലാസിന്റെ മൃതശരീരത്തിനായി ഏറെ നേരം തിരച്ചില്‍ നടത്തി. മൂന്നു പേരെയും കണ്ടെത്തിയപ്പോഴേക്കും ജീവന് നഷ്ടപ്പെട്ടിരുന്നു.
മകള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും മകന് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമായിരുന്നു. രാജിയാണ് ഉല്ലാസിന്റെ ഭാര്യ.
Content Highlight – Tragic Death, Father and Two Childrens Drowned, Aluva