കൊല്‍ക്കത്ത- പഞ്ചാബ് പോരാട്ടം മഴ കാരണം നടന്നില്ല; ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ്
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് – പഞ്ചാബ് കിങ്സ് പോരാട്ടം മഴ കാരണം ഉപേക്ഷിച്ചു. കൊല്‍ക്കത്തയുടെ ബാറ്റിങിനിടെ മഴ പെയ്തതോടെ കളി നിര്‍ത്തി വെച്ചിരുന്നു. പിന്നീട് മഴ ശമിക്കാതെ വന്നതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു .
ഈഡന് ഗാര്‍ഡന്‍സില്‍ ടോസ് നേടി കൊല്‍ക്കത്ത ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 3.4 ഓവറില്‍ അവര്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 25 റണ്‍സില്‍ നില്‍ക്കെയാണ് മഴ തുടങ്ങിയത്. പിന്നീട് ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ല. രണ്ട് മത്സരങ്ങള്‍ തോറ്റ് നില്ക്കുന്ന കൊല്‍ക്കത്ത സ്വന്തം തട്ടകത്തില്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഇറങ്ങിയത്. എന്നാൽ അവര്‍ക്ക് ഒരു പോയിന്റുമായി തൃപ്തിപ്പെടേണ്ടി വന്നു. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച പഞ്ചാബ് 5 പോയിന്റുമായി തലപ്പത്ത് എത്തുകയും ചെയ്തു.








