മൂന്നാം സെമസ്റ്റര് ആര്ക്കിയോളജി പരീക്ഷ എഴുതിയിട്ടില്ലെന്ന് എസ്.എഫ്.ഐ സെക്രട്ടറി പി.എം ആര്ഷോ. കേസ് മൂലം എറണാകുളം ജില്ലയില് പ്രവേശിക്കാന് ആകുമായിരുന്നില്ല. പാസായെന്ന ഫലം എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും സാങ്കേതിക പിശകാണോ ബോധപൂര്വമാണോ എന്ന് പരിശോധിക്കണമെന്നും ആര്ഷോ പറഞ്ഞു. കെ.വിദ്യയ്ക്കായി വ്യാജരേഖ ചമയ്ക്കാന് ഇടപെട്ടിട്ടില്ലെന്നും എസ്.എഫ്.ഐ സെക്രട്ടറി വ്യക്തമാക്കി. തന്റെ പണി അതല്ല. വിദ്യയെ വ്യക്തിപരമായി അറിയാമെന്നും […]