ഇടുക്കിയില് ശക്തമായ മഴ; മുല്ലപ്പെരിയാര് അണക്കെട്ട് തുറക്കും
Posted On October 18, 2025
0
49 Views
വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില് മുല്ലപ്പെരിയാര് അണക്കെട്ടില് ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് പരമാവധിയില് എത്തുന്നതോടെ അണക്കെട്ടിലെ ഷട്ടറുകള് തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുമെന്ന് അധികൃതര് അറിയിച്ചു.
രാവിലെ 8.00 മണിയോടെ ഷട്ടറുകള് തുറക്കാനാണ് തീരുമാനം. പരമാവധി 5,000 ക്യുസെക്സ് വരെ അധികജലം പുറത്തേക്ക് ഒഴുക്കി വിട്ടേക്കും. പെരിയാര് നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവര് അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.
Trending Now
An anthem forged in fire!👑🔥
October 29, 2025












