എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
തൃത്താല എംഎല്‍എയും സിപിഎം നേതാവുമായ എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 മണിക്ക് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഘാന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്തി പിണറായി വിജയന്, മറ്റു മന്ത്രിമാര്‍, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.
എം വി ഗോവിന്ദന് സി പി എം സംസ്ഥാന സെക്രട്ടറിയായതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജി വെച്ചിരുന്നു. ആ ഒഴിവിലാണ് നിയമസഭ സ്പീക്കര്‍ പദവി രാജിവെച്ച് എം ബി രാജേഷ് മന്ത്രിയായത്. എം വി ഗോവിന്ദന് വഹിച്ചിരുന്ന തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പുകള്‍ രാജേഷിന് നല്‍കിയേക്കുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍.
Content Highlights – M B Rajesh took oath as Minister