ഇന്ത്യൻ യുവത്വത്തിന് മുന്നിൽ മുട്ടുമടക്കി നരേന്ദ്രമോദിയും കേന്ദ്രസർക്കാരും; പാറ്റകളുമായുള്ള ചർച്ച തുടങ്ങും മുന്നേ ധർമേന്ദ്ര പ്രധാൻ രാജിവെച്ച് പടിയിറങ്ങി
നീറ്റ് ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ കേന്ദ്രം മുട്ടുമടക്കി. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഇന്ന് ഉച്ചയോടെ സിജെപി പ്രതിനിധികളുമായി കേന്ദ്രം ചർച്ച നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽചർച്ചയ്ക്ക് മുമ്പ് തന്നെ ധർമേന്ദ്ര പ്രധാൻ രാജിവെക്കുകയായിരുന്നു. വിദ്യാർഥി പ്രതിഷേധം അവസാനിപ്പിക്കാൻ സർക്കാരും സി.ജെ.പി. നേതാക്കളും വെള്ളിയാഴ്ച ചർച്ച […]




