നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ബന്ധുക്കളുടെയും കുടുംബ ഡോക്ടറുടെയും ശബ്ദ സാമ്പിളുകള്‍ ശേഖരിച്ച് ക്രൈംബ്രാഞ്ച്
നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് അന്വേഷണ സംഘം. കേസിലെ പ്രതിയായ നടന് ദിലീപിന്റെ ബന്ധുക്കളുടെയും കുടുംബ ഡോക്ടറുടെയും ശബ്ദ സാമ്പിളുകള്‍ പരിശോധനയ്ക്ക് വേണ്ടി ശേഖരിച്ചു. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി പൊലീസിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസമാണ് ശബ്ദ സാമ്പിളുകള്‍ ശേഖരിച്ചത്. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വച്ചാണ് സാമ്പിളെടുത്തത്.
ശാസ്ത്രീയമായി പരിശോധിച്ച് ഉറപ്പുവരുത്താനാണ് ശബ്ദസാമ്പിളുകള്‍ ശേഖരിച്ചിട്ടുള്ളത്. ദിലീപിന്റെ സഹോദരന് അനൂപ്, സഹോദരി സബിത, സഹോദരിയുടെ ഭര്‍ത്താവ് ടി എന്‍ സ്വരാജ്, ഡോ ഹൈദരാലി എന്നിലരുള്‍പ്പെടെ ശബ്ദസാമ്പിളാണ് ശേഖരിച്ചത്.
കേസിലെ സാക്ഷിയായ സംവിധായകന് പി ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയ തെളിവുകളിലും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ഡിജിറ്റല്‍ ഉപകരണത്തില്‍ പതിഞ്ഞ ശബ്ദസന്ദേശങ്ങളിലും ഇവരുടെയെല്ലാം ശബ്ദം പതിഞ്ഞിരുന്നു.ഈ പശ്ചാത്തലത്തിലാണ് ശബ്ദസാമ്പിളുകൾ പരിശോധനക്ക് സമർപ്പിക്കുന്നത്.
Content Highlights – Crime branch, Collects audio samples of Dileep’s relatives and family doctor