ബിഎസ്പി തമിഴ്നാട് സംസ്ഥാന പ്രസിഡന്റിനെ വെട്ടിക്കൊന്നു
Posted On July 6, 2024
0
329 Views

ബഹുജന്‍ സമാജ്വാദി പാര്‍ട്ടി തമിഴ്നാട് സംസ്ഥാന പ്രസിഡന്റിനെ ആറംഗസംഘം വെട്ടിക്കൊലപ്പെടുത്തി. കെ ആംസ്ട്രോങ് ആണ് ആക്രമണത്തില്‍ മരിച്ചത്.
രാത്രി 7.30ഓടെയായിരുന്നു സംഭവം.
ചെന്നൈ കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലറായ ആംസ്ട്രോങ്ങിനെ പെരമ്ബൂരിലെ വീടിന് സമീപം വെച്ച് ഇരുചക്രവാഹനത്തില്‍ എത്തിയ സംഘമാണ് ആക്രമിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ക്കായി കൊളത്തൂര്‍ പൊലീസ് അന്വേഷണം ശക്തമാക്കി.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025