ഹോട്ടൽ ഉടമ സിദ്ദിഖിന്റെ മൃതദേഹം മുറിക്കാൻ പ്രതികൾ ഉപയോഗിച്ച ഇലക്ട്രിക് കട്ടർ പോലീസ് കണ്ടെത്തി. പെരിന്തൽമണ്ണയിലെ ചിരട്ടാമലയിൽ പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് കട്ടർ കണ്ടെത്തിയത്. സിദ്ദിഖിന്റെതെന്ന് കരുതുന്ന രണ്ട് എടിഎം കാർഡ്, ആധാർ കാർഡ്, ഹോട്ടലിലെ തലയണ കവർ, ചെരിപ്പ്, വസ്ത്രഭാഗങ്ങൾ എന്നിവയും ഇവിടെനിന്ന് കണ്ടെടുത്തു.കൊലപാതകത്തിന് ഉപയോഗിച്ച ഇലക്ട്രിക് കട്ടറും മറ്റും ഉപേക്ഷിച്ചത് ചിരട്ടാമലയിലാണെന്ന് പ്രതികൾ […]