ചെന്നൈ കസ്റ്റഡി മരണം: പൊലീസുകാർക്കെതിരെ കൊലക്കുറ്റം
കഞ്ചാവ് കേസിൽ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തി. ഉടൻ തന്നെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. ചെന്നൈ സ്വദേശിയായ വിഘ്നേഷ് (25) മരിച്ച സംഭവത്തിലാണ് പൊലീസുകാരേം അറസ്റ്റ് ചെയ്യുക. എസ്ഐ, കോൺസ്റ്റബിൾ, ഹോം ഗാർഡ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്.
സംശയാസ്പദമായ മരണത്തിനാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തിരുന്നതെങ്കിലും സംഭവം വിവാദമായതോടെ പോസ്റ്റ് മോർട്ടത്തിന് ശേഷം കൊലക്കേസായി രജിസ്റ്റർ ചെയ്ത് പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുക്കുകയായിരുന്നു. മരിച്ച വിഘ്നേഷിന്റെ ശരീരത്തില്‍ ആഴത്തിലുള്ള മൂന്ന് മുറിവുകൾ ഉൾപ്പെടെ പതിമൂന്ന് മുറിവുകൾ ഉണ്ടായിരുന്നു.
സംഭവം നിയമസഭയിലും സജീവ ചർച്ചയാതോടെയാണ് പൊലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തിയത്. ആരോപണ വിധേയായ പൊലീസുകാരെ കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്തിരുന്നു.
Content Highlight: Chennai custodial death. Cops booked under murder charges.