രഞ്ജിത്ത് തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയില്; ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും
Posted On April 4, 2026
0
184 Views
യുവനടിയെ ലൈംഗികമായ അതിക്രമിച്ചെന്ന കേസില് സംവിധായകന് രഞ്ജിത്തിന് ജാമ്യമില്ല. തിങ്കളാഴ്ച വരെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ചവരെ കസ്റ്റഡിയിൽ വിട്ടു . രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി ഏഴാം തീയതി പരിഗണിക്കും.
കസ്റ്റഡി അപേക്ഷയെ രഞ്ജിത്തിന്റെ അഭിഭാഷകന് എതിര്ത്തെങ്കിലും കേസില് വിശദമായി ചോദ്യം ചെയ്യാന് മൂന്ന് ദിവസത്തെ കസ്റ്റഡി അനിവാര്യമാണെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിക്കുകയായിരുന്നു. ആരോഗ്യപ്രശ്നമുണ്ടെന്ന് രഞ്ജിത്തിന്റെ അഭിഭാഷകന് അറിയിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല.
Trending Now
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു; പവന് 1,09,680 രൂപ
September 30, 2026













