അര്‍ബുദമില്ലാത്ത രോഗിക്ക് കീമോതെറാപ്പി; ഡോക്ടര്‍ അഞ്ച് ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്
യു.പിയില്‍ അര്‍ബുദമില്ലാത്ത രോഗിക്ക് കീമോ ചികിത്സ നല്കിയ സംഭവത്തില്‍ ഡോക്ടര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി ഉത്തരവായി. ലഖിംപൂര്‍ ഖേരി ഉപഭോക്തൃ കോടതിയുടേതാണ് ഉത്തരവ്. 4.5 ലക്ഷം രൂപയും പ്രതിവര്‍ഷത്തേക്ക് ഏഴ് ശതമാനം പലിശയും ഇതുകൂടാതെ 50,000 രൂപയും നല്‍കണമെന്നാണ് ഉത്തരവ്. ലഖ്നോവിലെ കിംഗ് ജോര്‍ജ് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് നടപടി. കണ്‍സ്യൂമര്‍ കമീഷൻ ചെയര്‍പേഴ്സണ്‍ ശിവ് മീന ശുക്ല, മെമ്ബര്‍മാരായ ഡോ.അലോക് കുമാര്‍ ശര്‍മ്മ, ജൂഹി ഖുദുസി എന്നിവരാണ് വിധി പുറപ്പെടുവിച്ചത്.
ലഖിംപുര്‍ ഖേരിയില്‍ നിന്നുള്ള റാണി ഗുപ്ത 2007ല്‍ യു.പിയിലെ പ്രൈവറ്റ് നഴ്സിങ് ഹോമില്‍ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. അവിടത്തെ ഡോക്ടറാണ് ഇവരുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുമായി ലഖ്നോവിലെ കിങ് ജോര്‍ജ് ആശുപത്രിയിലെ തന്റെ സീനിയര്‍ ഡോക്ടറെ കാണാൻ നിര്‍ദേശിച്ചത്. കിങ് ജോര്‍ജ് ആശുപത്രിയില്‍ ഇവരെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കി ഇവര്‍ക്ക് അര്‍ബുദമുണ്ടെന്ന് സ്ഥിരീകരിക്കുകയും കീമോ ചികിത്സ ആരംഭിക്കുകയും ചെയ്തു. 2007 ജനുവരി ഒന്ന് മുതല്‍ മൂന്ന് വരെയാണ് ഇവര്‍ കീമോ ചികിത്സക്ക് വിധേയയായത്. തുടര്‍ന്ന് ഫെബ്രുവരിയില്‍ തുടര്‍ ചികിത്സ നടത്തണമെന്നും നിര്‍ദേശിച്ചു.
കീമോ തെറാപ്പി മൂലം മാനസികമായി തകര്‍ന്ന റാണി ഗുപ്ത ഇതിനിടെ മുംബൈയിലെ ആശുപത്രി ഡോക്ടറില്‍ നിന്നും വിദഗ്ദോപദേശം തേടി. മുംബൈയില്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് അര്‍ബുദമില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പിന്നീടാണ് ഇവര്‍ നിയമനടപടിയുമായി മുന്നോട്ട് പോയത്. ഉപഭോക്തൃ കോടതിയുടെ നിര്‍ദേശപ്രകാരം ആശുപത്രി അധികൃതര്‍ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘത്തെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍, റേഡിയോ തെറാപ്പി ഡിപ്പാര്‍ട്ട്മെന്റിലെ ഡോക്ടര്‍ ബ്ലെഡ് ടെസ്റ്റ്, അള്‍ട്രാസൗണ്ട് സ്കാൻ, എക്സ്റേ എന്നിവ മാത്രമേ അര്‍ബുദം സ്ഥിരീകരിക്കുന്നതിനായി നടത്തിയിട്ടുള്ളുവെന്നും വ്യക്തമായി