കൊച്ചി: ഹാർട്ട് കെയർ ഫൗണ്ടേഷന്റെ ഈ വർഷത്തെ വൊക്കേഷണൽ എക്സലൻസ് പുരസ്കാരത്തിന് പ്രൊഫ. ഡോ. തോമസ് കോശി അർഹനായി. ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ മുൻ സീനിയർ ഗ്രേഡ് പ്രൊഫസറാണ് അദ്ദേഹം. കാർഡിയോതൊറാസിക്, വാസ്കുലാർ അനസ്തേഷ്യ വിഭാഗത്തിലെ അദ്ദേഹത്തിന്റെ മികച്ച സേവനങ്ങളും ഈ മേഖലയിലെ പ്രാഗത്ഭ്യവുമാണ് പുരസ്കാരത്തിന് അർഹനാക്കിയത്. […]







