ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു; സ്വര്‍ണവില 87,000ന് മുകളില്‍ തന്നെ
Posted On October 2, 2025
0
22 Views

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 400 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 87,040 രൂപയായി. ഗ്രാമിനും ആനുപാതികമായി വില കുറഞ്ഞു. 50 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,880 രൂപയായി. ഇന്നലെ രണ്ടു തവണയായി പവന് 1320 രൂപയാണ് വര്‍ധിച്ചത്.
ഇന്നലെ 86,760 എന്ന റെക്കോര്‍ഡ് ഭേദിച്ച് 87,000 കടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. കഴിഞ്ഞ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്റ്റംബര്‍ 9 നാണ് വില എണ്‍പതിനായിരം പിന്നിട്ടത്.