നൂറ് ദിന കര്‍മ്മ പരിപാടി വഴി ഒരുങ്ങിയത് 20808 വീടുകള്‍; ഉദ്ഘാടനം മെയ് 17 ന്
രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വര്‍ഷത്തില്‍ നൂറ് ദിന കര്‍മ്മ പരിപാടി വഴി ഒരുങ്ങിയത് 20808 വീടുകള്‍. ഭവന രഹിതരെ സഹായിക്കാന്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും.തിരുവനന്തപുരം കഠിനംകുളത്ത് വച്ച് മെയ് 17 ന് വൈകീട്ട് ഉദ്ഘാടനം നടക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പൂര്‍ത്തിയായ വീടുകളുടെ താക്കോല്‍ദാനവും അന്ന് നടക്കും. നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി 20000 വീടുകള്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. ലൈഫ് പദ്ധതിയില്‍ 2,95,006 വീടുകള്‍ ഇത് വരെ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് മന്ത്രി എംവി ഗോവിന്ദന് മാധ്യമങ്ങളെ അറിയിച്ചു.
ഒന്നാം സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നേരത്തെ 12000 ലൈഫ് ഭവനങ്ങള്‍ പൂര്‍ത്തിയാക്കി താക്കോല്കൈമാറിയിരുന്നു. ലൈഫ് പദ്ധതിയില്‍ ഇതുവരെ 2,95,006 വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസമാരംഭിച്ചു. 34374 വീടുകള്‍ നിര്‍മ്മാണഘട്ടത്തിലാണ്. 27 ഭവന സമുച്ചയങ്ങളും നിര്‍മ്മാണത്തിലുണ്ട്. ഇവയില്‍ നാലെണ്ണം അടുത്ത മാസത്തോടെ പൂര്‍ത്തീകരിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു.
Content Highlight – Government prepared 20808 houses through 100 day karma program