തിരുവനന്തപുരത്തെ ഗുണ്ടാ വിളയാട്ടം ഓട്ടോക്കൂലി തര്‍ക്കത്തില്‍ ചില്ല് തകര്‍ത്തു
തിരുവനന്തപുരം പാറശാലയില്‍ ഗുണ്ടാ ആക്രമണം. ഓട്ടോക്കൂലി സംബന്ധിച്ച തര്‍ക്കത്തില്‍ സംഘം ചേര്‍ന്ന് അക്രമികള്‍ ഓട്ടോ തല്ലിത്തക്കര്ത്തു. കൊറ്റാമം സ്വദേശി സന്തോഷിന്റെ ഓട്ടോയാണ് ഗുണ്ടകള്‍ തകര്‍ത്തത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടക്കുന്നത്. ഗുണ്ടാസംഘത്തിലെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊറ്റാമം സ്വദേശികളായ അജയന്, മനു എന്നിവരാണ് പിടിയിലായത്.
പ്രതികളായ ഇരുവും ഉച്ചയ്ക്ക് സന്തോഷിന്റെ ഓട്ടോയില്‍ അല്പ ദൂരം സഞ്ചരിച്ചിരുന്നു. തുടര്‍ന്ന് സന്തോഷം 30 രൂപ ആവശ്യപ്പെട്ടു. എന്നാല്‍ ഈ കൂലി അധികമാണെന്ന് പറഞ്ഞ് പ്രതികള്‍ സന്തോഷിനോട് വഴക്കുണ്ടാക്കി. പിന്നീട് സംഘം ചേര്‍ന്ന് സന്തോഷിന്റെ ഓട്ടോ തല്ലി തകര്‍ത്തു.
ഗുണ്ടാസംഘം ഓട്ടോ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Content Highlight – Gang attacked auto driver- Dispute over auto fare