പാലക്കാട് വീട്ടമ്മയുടെ കുളിമുറിയില്‍ ഒളിക്യാമറ വെച്ച കേസ്; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
പാലക്കാട് കൊടുമ്പില്‍ അയല്‍ക്കാരിയുടെ കുളിമുറിയില്‍ ഒളിക്യാമറ വെച്ച സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. കൊടുമ്പ് സ്വദേശി ഷാജഹാനാണ് പിടിയിലായത്. ഒളിവിലായിരുന്ന ഇയാളെ തമിഴ്നാട്ടില്‍ നിന്നാണ് പാലക്കാട് സൗത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഷാജഹാനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
കുളിമുറിയുടെ ജനാലയില്‍ അനക്കം കേട്ട വീട്ടമ്മ ബഹളമുണ്ടാക്കുകയും ഇതോടെ ഷാജഹാന് ഓടി രക്ഷപ്പെടുകയുമായിരുന്നു. ഓടുന്നതിനിടയില്‍ ഇയാളുടെ കയ്യില്‍ നിന്ന് മൊബൈല്‍ ഫോണ്‍ താഴെ വീണു. ഇതു പരിശോധിച്ചപ്പോഴാണ് ഷാജഹാനാണ് കുളിമുറിയുടെ സമീപത്തുണ്ടായിരുന്നതെന്ന് വ്യക്തമായത്. ഫോണ്‍ അടക്കം വീട്ടമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ഷാജഹാന് തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഷാജഹാനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സിപിഎം നീക്കിയിരുന്നു. ഒളിവിലായിരുന്ന ഷാജഹാനെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. തമിഴ്നാട്ടില്‍ ഇയാള്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഷാജഹാനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Content Highlights: CPM, Branch Secretary, Hidden Camera, Palakkad