അട്ടപ്പാടി മധു വധക്കേസ്; കോടതി ജാമ്യം റദ്ദാക്കിയ 9 പ്രതികളെ ഇതുവരെ പിടികൂടാനായില്ല
അട്ടപ്പാടി മധു വധക്കേസിൽ കോടതി ജാമ്യം റദ്ദാക്കിയ 9 പ്രതികളെ ഇതുവരെ പിടികൂടാനായില്ല. കോടതി വിധി വന്നതിന് പിന്നാലെ ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കോടതിയിൽ ഹാജരായ 3 പ്രതികളെ റിമാന്റ് ചെയ്തു. ബാക്കി പ്രതികൾക്കായി അറസ്റ്റ് വാറണ്ട് പുറപെടുവിച്ചിട്ടുണ്ട്. പ്രതികളുടെ ബന്ധുക്കളുടെ വീടുകളിലടക്കം പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഇതിനിടെ പ്രതിഭാഗം അഭിഭാഷകൻ ഭീഷണിപ്പെടുത്തിയതായി എസ്സി-എസ്ടി കോടതി ജഡ്ജി വെളിപ്പെടുത്തിയിരുന്നു. പ്രതികളുടെ ജാമ്യം റദ്ദാക്കിയാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നായിരുന്നു ഭീഷണി. ഹൈക്കോടതിയിൽ വിചാരണ ജഡ്ജി ഉത്തരം പറയേണ്ടി വരുമെന്നും മാധ്യമങ്ങളിൽ ജഡ്ജിയുടെ പടം ഉൾപ്പെടെ മോശം വാർത്തകർ വരുമെന്നും അഭിഭാഷകൻ മുന്നറിയിപ്പ് നൽകിയെന്നും പ്രതികളുടെ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള വിധിന്യായത്തിൽ ജഡ്ജി പറഞ്ഞു.