നിളാ നമ്പ്യാർ പൊങ്കാലയിട്ടാൽ പന്തളം ശ്രീജിത്തിന് എന്തിനാണ് പൊള്ളുന്നത്?? കേസെടുക്കാൻ വേണ്ടുന്ന ഒരു തെറ്റും ആസിയ മുഹമ്മദ് എന്ന നിള ചെയ്തിട്ടില്ല

ആറ്റുകാൽ അമ്മക്ക് പൊങ്കാല വഴിപാട് നടത്തിയതിന്റെ പേരിൽ നടി നിള നമ്പ്യാർക്ക് പൊങ്കാലയിടുകയാണ് സംഘപരിവാർ അനുകൂലികൾ. പന്തളം ശ്രീജിത്ത് എന്ന ആൾ പറയുന്നത്
ആസിയ മുഹമ്മദ് എന്ന നിള എന്ന സ്ത്രീയുടെ പൊങ്കാല കാണാൻ news 18 ന്റെ മാർക്സിസ്റ്റ് മാപ്രകൾ മൂന്ന് ദിവസമായി Waiting ആയിരുന്നു എന്നാണ്.
ഒരു മാധ്യമം എത്ര തറയാകാം എന്നത് വരച്ചു കാണിക്കുകയാണ് ഈ കൂട്ടർ. പവിത്രമായ ഒരു ചടങ്ങ് നടക്കുന്നതിനിടയ്ക്ക്, സ്വന്തം മതത്തിന്റെ പേര് ഒളിപ്പിച്ചുവെച്ച് ഹിന്ദു സമൂഹത്തിലെ ഒരു സമുദായ നാമത്തെ ദുരുപയോഗം ചെയ്യുന്ന ഈ നടിക്കെതിരെ, സമുദായത്തിന്റെ ചുമതലയിൽ പെട്ടവർ കേസ് കൊടുക്കണം എന്നാണ് ശ്രീജിത്ത് പന്തളം ആവശ്യപ്പെടുന്നത്
എന്നാൽ നില നമ്പ്യാർ പറയുന്നത് തൃശ്ശൂർ പൂരം, ആറ്റുകാൽ പൊങ്കാല എന്നിവ നമുക്ക് ഒത്തിരി വിലപ്പെട്ട ഉത്സവങ്ങൾ ആണെന്നാണ്. തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു പൊങ്കാലയിടുക എന്നുള്ളത്. ഇത് തന്റെ ആദ്യ പൊങ്കാലയാണെന്നും തന്റെ ആഗ്രഹം സഫലമായെന്നും പറയുകയാണ് നിള നമ്പ്യാർ.
നിള നമ്പ്യാർ പൊങ്കാലയിട്ടതിനെപ്പറ്റി അനുകൂലിച്ചും പ്രതികൂലിച്ചും ഒക്കെ ചർച്ചകൾ നടക്കുന്നുണ്ട്.
എന്നാൽ ഒരു സ്ത്രീ ആറ്റുകാൽ ഭഗവതിക്ക് പൊങ്കാലയിടുന്നതിൽ എന്താണ് കുഴപ്പമുള്ളത്. അവർ അത് ചെയ്യുന്നത് ആറ്റുകാലമ്മയുടെ അനുഗ്രഹം കിട്ടാൻ വേണ്ടിയാണ്. അത് കൊടുക്കുകയോ, ഇനി ആസിയ മുഹമ്മദ് പേരുമാറ്റി വന്നത്കൊണ്ട് കൊടുക്കാതെ ഇരിക്കുകയോ ചെയ്യുന്നത് ഭഗവതിയുടെ ഇഷ്ടമാണ്.
നിള നമ്പ്യാർ നിവേദ്യം സമർപ്പിച്ചത് ദേവിക്കാണ്, സംഘത്തിനല്ല എന്നും ഓർക്കണം.
പിന്നെ ബി ഗ്രേഡ് വീഡിയോകൾ ചെയ്യുന്ന ആളായത് കൊണ്ട് അവർക്ക് പൊങ്കാല ഇടാൻ പാടില്ലെന്ന് നിയമം ഒന്നുമില്ല. അവിടെ വന്ന് പൊങ്കാലയിട്ട എല്ലാ സ്ത്രീകളുടെയും സമ്പൂർണ്ണ വിവരങ്ങൾ, അല്ലെങ്കിൽ അവർ എന്തൊക്കെ ചെയ്യുന്നു എന്നത് ആരും തിരക്കാറില്ല.
നിളയുടെ വീഡിയോ കണ്ട് ആസ്വദിച്ചവർ, ഒരു പബ്ലിക് സ്പേസിൽ അവർ വരുമ്പോൾ ഒറ്റപ്പെടുത്തുന്നതും ശരിയല്ല. നിങ്ങളുടെ മൊബൈൽ ഫോണിൽ, നിങ്ങളുടെ സ്വകാര്യാ മുറിയിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട ആളാണ് നിള നമ്പ്യാർ എന്ന് കരുതുന്നതും തെറ്റാണ്.
കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ റോഡിൽ തടിച്ച് കൂടിയത് മമ്മൂട്ടിയോ മോഹൻലാലോ വന്നപ്പോളല്ല, അത് സണ്ണി ലിയോണ് ഒരു ഉത്ഘാടനത്തിന് വന്നപ്പോളാണ്.
നിളാ നമ്പ്യാരെ സപ്പോർട്ട് ചെയ്തതല്ല പറയുന്നത്. അവർ പൊങ്കാല സമർപ്പിച്ചതിൽ, അവരെ കുറ്റപ്പെടുത്തേണ്ട കാര്യം ഇല്ലെന്നാണ് പറയുന്നത്.
അവരുടെ ജീവിതമാർഗ്ഗം അവർ തന്നെ തെരഞ്ഞെടുത്തു. നിയമത്തിന്റെ മുന്നിൽ അവർ കുറ്റക്കാരിയല്ലെങ്കിൽ നിങ്ങൾക്കെന്താണ് പ്രശ്നം. നമ്മുടെ സമൂഹത്തിൽ ഒരു വസ്തു വിപണിയിൽ വിൽക്കുന്നതും, ആ കച്ചവടം വിജയിക്കുന്നതും, വിൽക്കപ്പെടുന്ന ആ വസ്തുവിന് ഡിമാൻഡ് ഉള്ളത് കൊണ്ടാണ്.
നിള നമ്പ്യാർ ജോലി ചെയ്ത് പണം സമ്പാദിക്കുന്നു. എല്ലാവരും അവരുടെ വഴി തെരഞ്ഞെടുക്കണമെന്ന് ആരും പറയുന്നില്ല.
അമ്പല കമ്മറ്റികളിൽ കയറി കൂടി, ഭണ്ഡാരത്തിലെ കാശ് മുഴുവനും വിഴുങ്ങുന്ന ആളുകളേക്കാൾ ഭേദമാണ് നിളാ നമ്പ്യാർ എന്ന നടി. അവർ നിരോധിക്കപ്പെട്ട ശബരിമല പോലുള്ള ക്ഷേത്രങ്ങളിൽ പോകുന്നില്ല. ഹിന്ദുവിന് എതിരായി ഒന്നും പറഞ്ഞിട്ടില്ല. സ്ത്രീകളുടെ ശബരിമല എന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ഒരു ക്ഷേത്രത്തിലാണ് അവർ പൊങ്കാലയിട്ടത്. അതും എല്ലാ ആചാരങ്ങളും പാലിച്ച് കൊണ്ട്.