വിഷു വിപണി ഉണർന്നു; കണിയൊരുക്കാനുള്ള ഒരുക്കത്തിൽ മലയാളി
വിഷുവിനെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിൽ മലയാളി. സദ്യയ്ക്കുള്ള ചിട്ടവട്ടങ്ങള്‍ക്കും കണിയൊരുക്കലിനും സാധനങ്ങൾ തേടി മലയാളികൾ വിഷു പാച്ചിൽ തുടങ്ങിയിട്ടുണ്ട്. വിഷു വിപണിയിൽ കണിവെള്ളരിക്കും കണിക്കൊന്നയ്ക്കും വൻ ഡിമാൻഡ്. ഹൈപ്പർ മാർക്കറ്റുകൾ പ്രത്യേക വിഷുചന്ത ഒരുക്കിയിട്ടുണ്ട്. വസ്ത്ര വിപണിയും പടക്ക വിപണിയും സജീവമാണ്.
കണിക്കൊന്നയും പ്ലാസ്റ്റിക് പതിപ്പും വിപണിയില്‍ ലഭ്യമാണ്. 50 രൂപ മുതലാണ് കൃത്രിമ കൊന്നപ്പൂവിൻ്റെ വില. ചിലയിടങ്ങളിൽ 90 രൂപ വരെ വിലയുണ്ട്. അഞ്ച് ഇഞ്ച് മുതൽ നാലടി വരെ ഉയരമുള്ള കൃഷ്ണ വിഗ്രഹങ്ങള്‍ വിൽപ്പനയ്ക്കുണ്ട്. 100 മുതൽ 5000 രൂപ വരെയാണ് വില. പിച്ചളയിൽ നിർമിച്ച കൃഷ്ണ വിഗ്രഹങ്ങള്‍ക്ക് വില പിന്നേയും കൂടും.








