നിതിൻ്റെ മരണം; അധ്യാപകർ ഒളിവിൽ
അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിചേർത്ത അധ്യാപകർ ഒളിവിൽ പോയതായി വിവരം. ഡോ. റാമിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ആരോപണ വിധേയരായ ഡോ. റാമും, സംഗീതയും മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകാൻ സാധ്യതയുണ്ടെന്നാണ് സൂചന. കേസിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുകയാണ്. നിതിന്റെ സഹപാഠികളായ കൂടുതല്‍ വിദ്യാർഥികളുടെ മൊഴിയും പൊലീസ് ഉടൻ രേഖപ്പെടുത്തും.
കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അവസാന വർഷ വിദ്യാർഥികളുടെ ക്ലാസ് ബഹിഷ്കരിച്ചുള്ള സമരം ഇന്നും തുടരും. അന്വേഷണ സംഘത്തിന്റെ പക്കലുള്ള നിതിൻ്റെ മൊബൈൽ ഫോൺ ഫോറൻസിക് സംഘം പരിശോധിക്കും.ലോൺ ആപ്പിൽ നിന്ന് പണം വായ്പയെടുത്തത് അടക്കമുള്ളവയിൽ സമഗ്ര അന്വേഷണത്തിന് ഒരുങ്ങുകയാണ് അന്വേഷണസംഘം.













