ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകരും പൊലീസും തമ്മിൽ സംഘർഷം
ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകരും പൊലീസും തമ്മിൽ സംഘർഷം. ആറ്റിങ്ങൽ കോടതിയിലെ അഭിഭാഷകനായ മിഥുൻ പൊലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതിന് പിന്നാലെയാണ് തർക്കമുണ്ടായതെന്ന് പൊലീസ് ആരോപിക്കുന്നു.
അഭിഭാഷകവേഷത്തിലല്ലാതെ എത്തിയ മിഥുനെ പൊലീസ് തടഞ്ഞു. കാരണം പറയാതെ സ്റ്റേഷനിലേക്ക് കടക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ അഭിഭാഷകൻ, പാറാവുകാരനെ തള്ളിത്താഴെയിട്ടെന്നാണ് പൊലീസിൻ്റെ ആരോപണം. തർക്കമായതോടെ മടങ്ങിയ മിഥുൻ കൂടുതൽ അഭിഭാഷകരുമായി സ്റ്റേഷനിലെത്തി പ്രതിഷേധിക്കുകയായിരുന്നു. അഭിഭാഷക സംഘത്തെ പൊലീസ് തടഞ്ഞത് രൂക്ഷമായ വാക്കുതർക്കത്തിലേക്ക് നയിച്ചു.
അതേസമയം പൊലീസ് പ്രകോപനപരമായി പെരുമാറുകയായിരുന്നുവെന്നും വിവരാവകാശ അപേക്ഷ നൽകാനാണ് സ്റ്റേഷനിൽ എത്തിയതെന്നുമാണ് അഭിഭാഷകൻ മിഥുൻ്റെ വിശദീകരണം.
Content Highlight: Clash between lawyers and Cops at Attingal police station