ട്വന്റി- 20 യെ കൂടെ കൂട്ടാന്‍ കെജ്രിവാള്; ലക്ഷ്യം ബദല്‍ രാഷ്ട്രീയം
കേരളത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ സാധ്യത തേടി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇന്ന് കൊച്ചിയിലെത്തും. നാളെ കിഴക്കമ്പലത്ത് നടക്കുന്ന പൊതു സമ്മേളനത്തില്‍ ട്വന്റി- 20 യും ആം ആദ്മി പാര്‍ട്ടിയും തമ്മിലെ സഹകരണം കെജ്രിവാള് പ്രഖ്യാപിക്കും.
കേരളത്തില്‍ ട്വന്റി- 20യുമായിട്ടാണ് ആം ആദ്മി പാര്‍ട്ടിയുടെ ആദ്യ സഹകരണം. ഇരു കക്ഷികളും യോജിച്ച് സംയുക്ത സ്ഥാനാര്‍ത്ഥിയെ തൃക്കാക്കരയില്‍ നിര്‍ത്താന്‍ നേരത്തെ ധാരണയായെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും പിന്നീട് തീരുമാനം പിന്‍വലിക്കുകയായിരുന്നു.
ഉപതെരഞ്ഞെടുപ്പിനേക്കാള്‍ നിയമസഭാ ലോക് സഭാ തെരഞ്ഞെടുപ്പുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും അതിനാല്‍ തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയുണ്ടാകില്ലെന്നുമാണ് ആം ആദ്മി തീരുമാനം അറിയിച്ചത്.
Content Highlight – Aravind Kejriwal will arrive in Kochi today to discuss the political potential of the Aam Aadmi Party in Kerala