വർഗീയതയ്ക്കും ഫാസിസത്തിനും എതിരെ പോരാട്ടം നടത്തുന്നവർക്ക് ആവേശം നൽകുന്ന ജനവിധിയാണ് കാർണാടക നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായത്. ഈ ജനവിധി കർണാടകത്തിന്റെ അതിർത്തികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. വരാൻ പോകുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലും ഇതിന്റെ പ്രതിഫലനമുണ്ടാകും. പ്രധാനമന്ത്രിയുടെയും കേന്ദ്ര മന്ത്രിമാരുടെയും നേതൃത്വത്തിൽ സർവസന്നാഹങ്ങളോടെ പോരാടിയിട്ടും വൻവിജയമാണ് കോൺഗ്രസ് നേടിയെടുത്തത്. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമാണ് കർണാടകയിലെ ജനങ്ങൾ കോൺഗ്രസിന് നൽകിയത്. […]