മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മേജര്‍ രവി രണ്ട് ലക്ഷം രൂപ നല്കി
Posted On August 5, 2024
0
77 Views
കൊച്ചി: വയനാട് ദുരിതബാധിതര്‍ക്ക് സഹായം ഒരുക്കുന്നതിനായി പ്രമുഖ സംവിധായകന് മേജര്‍ രവി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന നല്കി. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട് സംഭവിച്ചത്. ഈ സാഹചര്യത്തില്‍ നാം ഒന്നിച്ച് നില്‍ക്കണമെന്നും എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മോഹന്‍ലാലിന് ഒപ്പം മേജര്‍ രവി വയനാട് ദുരന്ത മേഖല സന്ദര്‍ശിച്ചിരുന്നു.