നരബലി നടത്തിയവര്‍ നരഭോജികളും! കൊല്ലപ്പെട്ട സ്ത്രീകളുടെ മാംസം ഭക്ഷിച്ചതായി പ്രതികള്‍
ഇലന്തൂരില്‍ നരബലി നടത്തിയ ശേഷം കൊല്ലപ്പെട്ട സ്ത്രീകളുടെ മാംസം ഭക്ഷിച്ചതായി പ്രതികളുടെ മൊഴി. ഷാഫി നല്കിയ നിര്‍ദേശം അനുസരിച്ചാണ് മൃതദേഹങ്ങളില്‍ നിന്ന് ശേഖരിച്ച മാംസം കഴിച്ചതെന്ന് പ്രതികള്‍ പറഞ്ഞു. ആയുസ് കൂട്ടാന്‍ ബലി നല്‍കിയവരുടെ മാംസം കഴിത്തണമെന്നായിരുന്നു ഷാഫി പറഞ്ഞത്. പച്ചയ്ക്ക കഴിക്കാന്‍ ഇയാള്‍ നിര്‍ബന്ധിച്ചുവെന്നും ഇതിനായി മാംസം പൂജ ചെയ്തതിന് ശേഷമാണ് ഷാഫി നല്‍കിയത്. ലൈലയാണ് ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്.
കൊല നടത്തിയ അന്നുതന്നെ മാംസം വീട്ടില്‍ പാചകം ചെയ്തു കഴിച്ചെന്നാണ് വെളിപ്പെടുത്തല്‍. കൊലയ്ക്ക് ശേഷം രണ്ടു സ്ത്രീകളുടെയും മാംസം പ്രത്യേകം അറുത്തെടുത്ത് മാറ്റിവെച്ചിരുന്നു. മൃതദേഹങ്ങള്‍ കുഴിച്ചിട്ട ശേഷമാണ് മാംസം കഴിക്കണമെന്ന് ഷാഫി ആവശ്യപ്പെട്ടത്. മാംസം പൂര്‍ണമായും കഴിക്കണമെന്നും ഷാഫി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് പാചകം ചെയ്ത മാംസം കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യുന്ന കാര്യത്തെക്കുറിച്ചുപോലും പ്രതികള്‍ ആലോചിച്ചിരുന്നു.
എന്നാല്‍ കുടുംബത്തിലുള്ളവര്‍ ആരും നാട്ടിലില്ലാത്തതിനാല്‍ അതിന് കഴിഞ്ഞില്ല. ഭഗവല്സിങ്ങ്ിനും ലൈലയ്ക്കും പുറമേ കൂടുതല്‍ ആളുകളോട് ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടി നരബലി നടത്താമെന്ന് ഷാഫി പറഞ്ഞ് വിശ്വസിപ്പിച്ചതായും സൂചനയുണ്ട്. ഇതു സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.