പാസ്വേര്ഡ് നല്കാൻ തയ്യാറാകാതെ അരവിന്ദ് കെജ്രിവാള്; ആപ്പിളിനെ സമീപിച്ച് ഇഡി
മദ്യനയക്കേസില്‍ കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാളിന്റെ ഫോണ്‍ പരിശോധിക്കാൻ ആപ്പിളിനെ സമീപിച്ച് ഇഡി.
ഫോണിന്റെ പാസ്വേർഡ് നല്കാൻ കെജ്രിവാള് തയ്യാറാകുന്നില്ലെന്നും അതുകൊണ്ടാണ് ആപ്പിളിനെ സമീപിച്ചതെന്നും ഇഡി വൃത്തങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഫോണ്‍ പരിശോധിക്കുന്നത് ആം ആദ്മിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ അറിയുന്നതിന് വേണ്ടിയും ഇൻഡി മുന്നണിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയുന്നതിന് വേണ്ടിയാണെന്നുമാണ് എഎപിയുടെ ആരോപണം.
മുഖ്യമന്ത്രിയുടെ പേഴ്സണല്‍ കമ്ബ്യൂട്ടറുകളില്‍ നിന്നോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നോ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. എന്നാല്‍ കെജ്രിവാളിന്റേത് ഉള്‍പ്പെടെ നാല് മൊബൈല്‍ ഫോണുകള്‍ ഇഡി പിടിച്ചെടുത്തു. നിലവില്‍ ഉപയോഗിക്കുന്ന ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തെന്നും പാസ്വേർഡ് കൈമാറിയില്ലെന്നും ഇ.ഡി ഉദ്യോഗസ്ഥർ പറഞ്ഞു.