യൂട്യൂബർ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യാൻ എന്താണ് മടിയെന്ന് കോടതി; നിരന്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്ന ആളാണെന്നും പരാമർശം
ഓൺലൈൻ ചാനൽ ഉടമയ്ക്കെതിരെ കോടതിയുടെ ഇടപെടൽ. യൂട്യൂബര്‍ ഷാജന് സ്കറിയയെ അറസ്റ്റ് ചെയ്യാത്തതില്‍ കൊച്ചി പൊലീസിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിമര്‍ശനം. നിരന്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണ് യൂട്യൂബര്‍ ഷാജന് സ്കറിയ. എന്നിട്ടും എന്തുകൊണ്ട് ഇയാളെ അറസ്റ്റ് ചെയ്യുന്നില്ല എന്നായിരുന്നു കോടതി ചോദിച്ചത്.
ഷാജന് സ്കറിയ ഒളിവിൽ ആണെന്ന പൊലീസിൻറെ വാദത്തേയും സെഷന്‍സ് കോടതി രൂക്ഷമായി തന്നെ വിമര്‍ശിച്ചു. ഈ പറയുന്ന ഷാജന് സ്കറിയ പ്രതിദിനം യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോ. ഇത്രയധികം പ്രശ്നക്കാരനായ ഷാജന് സ്കറിയയെ എന്തുകൊണ്ട് നിനഗൽ അറസ്റ്റ് ചെയ്യുന്നില്ല എന്നും കോടതി ചോദിച്ചു.
ഡോക്ടറുടെ ഫോണ്‍ ചോര്‍ത്തിയെന്ന കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കോടതിയുടെ വിമര്‍ശനം ഉണ്ടായത്. കടവന്ത്ര പൊലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് ഷാജന് സ്കറിയയെക്കെതിരെ കേസ് എടുത്തിരുന്നത്. ഇപ്പോൾ ഈ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സെഷന്‍സ് കോടതിയുടെ വിമര്‍ശനം ഉണ്ടായത്.
വാർത്തകൾ അവതരിപ്പിക്കുന്ന ഷാജൻ സ്കറിയയുടെ ശൈലി വളരെ ആകർഷകമാണ്. മറ്റേതെങ്കിലും ചാനലിൽ ആയിരുന്നെങ്കിൽ കേരളത്തിലെ ഏറ്റവും മികച്ച അവതാരകൻ ആകേണ്ടിയിരുന്ന ആളാണ് ഷാജൻ.
സ്വന്തം ചാനലിൽ വാർത്തകളെ വൈകാരികമായി അവതരിപ്പിക്കുക എന്നതാണ് ഷാജൻ ചെയ്യുന്നത്. അവരുടെ ചാനലിൽ പറയുന്ന വാർത്തകളിൽ സത്യം ഉണ്ടായിരിക്കും. പക്ഷെ അത് ചെറിയൊരു ശതമാനം മാത്രമായിരിക്കും. ആ വാർത്ത ഷാജൻ പറഞ്ഞു തീർക്കുന്നത് സ്വന്തം ഊഹങ്ങളും ആരെങ്കിലും പറഞ്ഞു കൊടുത്ത നുണകളും കൂട്ടിച്ചേർത്താണ്. അങ്ങനെ ആ സ്റ്റോറി വൈറൽ ആയി മാറുകയും ചെയ്യും.
മറ്റൊന്ന് ഈയിടെ സ്ഥിരമായി പറയുന്ന സർക്കാർ വിരുദ്ധതയാണ്. പിണറായി സർക്കാരിനെതിരെ നിരന്തരം വാർത്തകൾ നൽകുന്നത് വഴി എതിർ പക്ഷത്തെ കയ്യിലെടുക്കുകയാണ് മറുനാടൻ മലയാളി.
പിന്നീടുള്ളതാണ് ഏറ്റവും അപകടകരമായ വാർത്ത അവതരണ രീതി. ബിജെപി അനുഭാവികളെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ ‘മുസ്ലിം വിരുദ്ധ’ പരാമർശങ്ങളുടെ കുത്തൊഴുക്കാണ് കാണാൻ കഴിയുന്നത്.
എന്നാൽ പരിപൂർണ്ണമായ ബിജെപി സപ്പോർട് നൽകാതെ, അവസാനം തന്റെ പ്രിയപ്പെട്ട കോൺഗ്രസ് വാഴ്ത്തുകളിലേക്ക് മറുനാടൻ തിരിച്ച് വരും. വ്യാജ വാർത്തകളാണ് ഷാജൻ പറയുന്നതെങ്കിൽ കേസ് കൊടുത്തൂടെ എന്നാണ് പലരും ചോദിക്കുന്നത്. നിരവധി കേസുകൾ പലരും കൊടുത്തിട്ടുണ്ട്. അതിന്റെയൊക്കെ ബാക്കിയാണ് ഇപ്പോൾ കാണുന്നത്.
ബിഎസ്എൻഎൽ ബില്ല് തിരുത്തി കമ്പനി രജിസ്റ്റർ ചെയ്തു എന്ന പേരിൽ ഷാജനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യക്തികളെ അപമാനിച്ചു എന്ന പേരിൽ നൂറുകണക്കിന് കേസുകൾ ഇയാൾക്കെതിരെയുണ്ട്. ഏറ്റവും ഒടുവിൽ ഗാന വിജയൻ എന്ന ബിസിനസ്സ് ഉടമ നൽകിയ പരാതിയിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വർഗീയമായ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തിൽ വാർത്തകൾ നൽകി എന്ന പരാതിയിൽ ഹൈക്കോടതിയിൽ നിന്നും പലതവണ ഇയാൾക്ക് താക്കീത് ലഭിച്ചിട്ടുണ്ട്.
ഇതിനിടയിൽ ഷാജൻ ധൈര്യത്തോടെ ചില കാര്യങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നത് സത്യമാണ്. തങ്ങൾക്ക് ലഭിക്കുന്ന പരസ്യ വരുമാനം നിലച്ചേക്കാം എന്ന ഭയത്തിൽ മെയിൻ ചാനലുകൾ മനപൂര്‍വ്വം ഒഴിവാക്കുന്ന ചില കാര്യങ്ങൾ മറുനാടൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതൊക്കെ ചിലപ്പോൾ കുറച്ച് ദിവസങ്ങൾക്ക് ശേഷം കാണാതാവുകയും ചെയ്യും.
പ്രത്യക്ഷത്തിൽ മുസ്ലിംകൾക്കെതിരായ വിദ്വേഷ പ്രചാരണത്തിൻറെ മാധ്യമ തലവനാണ് ഷാജൻ സ്കറിയ. ഭീകരവാദത്തെയോ, മതവാദത്തെയോ എതിർക്കുന്ന പോലല്ല, ഇദ്ദേഹത്തിന്റെ എതിർപ്പ്. മൊത്തത്തിൽ മുസ്ലിം സമുദായത്തെയാണ് എതിർക്കുന്നതും പരിഹസിക്കുന്നതും.
എന്നാൽ ഷാജൻറെ ഈ വിദ്വേഷ പ്രചാരണത്തിനെതിരെ കോൺഗ്രസ്സോ ലീഗോ ഒന്നും പറഞ്ഞിട്ടില്ല, പറയില്ല. കാരണം ഷാജൻ സ്കറിയ കമ്യൂണിസ്റ്റ് വിരുദ്ധനാണ് എന്നത് തന്നെ. വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമർശങ്ങളെ എതിർക്കുന്ന സതീശനും കൂട്ടരും ഷാജനെതിരെ പലപ്പോളും ശബ്ദിക്കാറില്ല. മാത്രമല്ല ഷാജന്റെ യൂട്യൂബ് ചാനലിന് പ്രതിസന്ധി വരുമ്പോളെല്ലാം ഐക്യ ദാർഢ്യവുമായി കോൺഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.
ഒറ്റയടിയ്ക്ക് വിദ്വേഷം വിളമ്പാതെ, പതിയെ പതിയെ അത് പകർന്ന് കൊടുത്ത് വിജയിച്ച ഒരു യൂട്യൂബറാണ് ഷാജൻ സ്കറിയ. പക്ഷെ പലർക്കും അത് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്.













