എയ്ഡന്‍ മാര്‍ക്രം നിറഞ്ഞാടി, ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിന് ന്യൂസീലൻഡിനെ തോൽപ്പിച്ചു
ടി20 ലോകകപ്പ് മത്സരത്തിൽ തുടർച്ചയായി മൂന്നാം വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ന്യൂസീലൻഡിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക ഡി ഗ്രൂപ്പിൽ ആറു പോയിന്റോടെ ഒന്നാമത് എത്തിയത്. ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് 20 ഓവറിൽ ഏഴിന് 175 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 17.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം കണ്ടു.
തുടക്കം മുതൽ ന്യൂസിലൻഡ് ബൗളർമാരെ തലങ്ങും വിലങ്ങും തല്ലിയോടിച്ച ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ 17 പന്തുകൾ ബാക്കിനിൽക്കെയാണ് മൂന്നാം വിജയം സ്വന്തമാക്കിയത്. ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തിന്റെ അർധസെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കൻ വിജയത്തിന് നിർണായകമായത്. താരം 44 പന്തുകളിൽ നിന്ന് നാലു സിക്സും എട്ടു ഫോറുമുൾപ്പടെ 86 റൺസെടുത്തു.ഡേവിഡ് മില്ലര്‍,ഡെവാള്‍ഡ് ബ്രെവിസ് എന്നിവരും മികച്ച ഫോമിൽ ബാറ്റ് വീശിയതോടെ ന്യൂസീലൻഡ് ബൗളർമാർക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.









