അനധികൃത മദ്യ വിൽപ്പന: കൺസ്യൂമർ ഫെഡ് ജീവനക്കാരൻ പിടിയിൽ
Posted On July 1, 2022
0
434 Views
ആലപ്പുഴയിൽ അനധികൃത മദ്യ വിൽപ്പന നടത്തിയ കൺസ്യൂമർ ഫെഡ് ജീവനക്കാരൻ പിടിയിൽ. ആലപ്പുഴ ബോട്ട് കൺസ്യൂമർ ഫെഡ് മദ്യ വിൽപ്പനശാലയിലെ ജീവനക്കാരൻ ഉദയകുമാറാണ് പിടിയിലായത്. അമിത ലാഭത്തിന് വിൽക്കാൻ സൂക്ഷിച്ച 22 മദ്യക്കുപ്പികൾ ഇയാളിൽ നിന്നും പിടിച്ചെടുത്തു.
കുന്നപ്പള്ളി തച്ചം വീട്ടിൽ ഉദയകുമാർ ആണ് അറസ്റ്റിലായത്. ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപമുള്ള കൺസ്യൂമർ ഫെഡ് മദ്യ വിൽപ്പനശാലയിലെ സെയിൽസ് അസ്സിസ്റ്റന്റാണ് ഉദയകുമാർ. ഒന്നാം തീയതി മദ്യശാലകൾ അവധിയായതിനാൽ അമിത ലാഭത്തിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യമാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തത്.













