രാജ്യത്തെ ആദ്യ മങ്കിപോക്സ് മരണം; തൃശൂരിലെ യുവാവ് മരിച്ചത് മങ്കിപോക്സ് കാരണമെന്ന് സ്ഥിരീകരണം
തൃശൂര്‍ പുന്നയൂരില്‍ ചികിത്സയിലിരിക്കെ യുവാവ് മരിച്ചത് മങ്കിപോക്സ് കാരണമെന്ന് സ്ഥിരീകരിച്ചു. പൂനൈ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് മങ്കിപോക്സ് രേഗബാധ കാരണമാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയത്. രാജ്യത്തെ ആദ്യത്തെ മങ്കി പോക്സ് സ്ഥിരീകരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പുന്നയൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് മരിച്ച യുവാവിന്റെ വീട്.
വിദേശത്തു നിന്ന് നടത്തിയ പരിശോധനയില്‍ യുവാവിന് മങ്കി പോകസ് ഫലം പോസിറ്റീവായിരുന്നു. ജൂണ്‍ 21ന് കേരളത്തിലെത്തിയ യുവാവ് കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് താമസിച്ചത്. നാല് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇയാളെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടു വന്നത്. നാട്ടിലെത്തിയ യുവാവ് പന്തു കളിക്കാന്‍ പോയതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
മരിച്ച യുവാവിന്റെ കുടുംബാംഗങ്ങളടക്കം 15 ആളുകള്‍ സമ്പര്‍ക്ക പട്ടികയിലുണ്ട്. ഇവരില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. യുവാവ് ചികിത്സ തേടാന്‍ വൈകിയെന്നാണ് മരണകാരണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. യുവാവിന്റെ നില ഗുരുതരമായപ്പോഴാണ് ബന്ധുക്കള്‍ വിദേശത്തെ പരിശോധന റിപ്പോര്‍ട്ട് ആശുപത്രി അധികൃതര്‍ക്ക് നല്‍കിയത്.
Content Highlights – First monkeypox death – Confirmation that Thrissur youth died of monkeypox