കേരള മാരിടൈം ബോര്‍ഡ് ലാന്റ് മാനേജ്മെന്റ് യൂണിറ്റ് രൂപീകരിച്ചു
തിരുവനന്തപുരം: കേരള മാരിടൈം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള 17 നോണ്‍ മേജര്‍ തുറമുഖങ്ങളുടെ മൊത്തം ഭൂമി അളന്ന് തിട്ടപ്പെടുത്തി സംരക്ഷിക്കുന്നതിനായി ലാന്റ് മാനേജ്മെന്റ് യൂണിറ്റ് നിലവില്‍ വന്നു. 1908 ഇന്ത്യന്‍ പോര്‍ട്ട് ആക്ടും 2017 ലെ കേരള മാരിടൈം ബോര്‍ഡ് ആക്ടും നിയമങ്ങള്‍ക്കനുസൃതം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമികളെ കണ്ടെത്തി സംരക്ഷിക്കുവാനാണ് പദ്ധതി. റിട്ട. ഡെപ്യൂട്ടി കളക്ടര്‍ വി.കെ. ബാലന് നേതൃത്വത്തില്‍ റിട്ട. സര്‍വ്വെ ഡെപ്യൂട്ടി സൂപ്രണ്ട് ചന്ദ്രഭാനു, റിട്ട. തഹസില്‍ദാര്‍ കെ. രവീന്ദ്രന് എന്നിവര്‍ അംഗങ്ങളുമായതാണ് കമ്മറ്റി. കോഴിക്കോട് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ ഓഫീസിന്റെ ഒന്നാം നിലയിലാണ് ഇതിന്റെ ആസ്ഥാനം. കേരള മാരിടൈം ബോര്‍ഡിന്റെ ഭൂമിയിലെ അനധികൃത കയ്യേറ്റങ്ങളും നിര്‍മ്മിതികളും നിയമാനുസൃത ധാരണാ പത്രങ്ങളില്ലാത്ത പ്രൊജക്ടുകളും ഈ റിപ്പോര്‍ട്ട് ലഭ്യമാകുന്നതോടെ ഒഴിപ്പിക്കും. കൂടാതെ സംസ്ഥാനത്ത് മാരിടൈം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമി കെട്ടിടങ്ങള്‍ എന്നിവ പി.പി.പി വ്യവസ്ഥയില്‍ സംരംഭകരെ കണ്ടെത്തി സംസ്ഥാനത്തിന് മുതല്‍ക്കൂട്ടാക്കും. ഇതിന്റെ പ്രാഥമിക ചുവടുവെപ്പാണ് ലാന്റ് മാനേജ്മെന്റ് യൂണിറ്റ് രൂപീകരണത്തിലൂടെ ആരംഭിച്ചിട്ടുള്ളതെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു.