വനിതാ പോലീസുദ്യോഗസ്ഥയെ ആക്രമിച്ച പ്രതി പിടിയിൽ
ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന വനിതാ പോലീസുദ്യോഗസ്ഥയെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ. നോർത്ത് ഏഴിപ്രം മുള്ളൻ കുന്ന് മാറപ്പിള്ളി പറമ്പിൽവീട്ടിൽ സുഭാഷ് (39) നെയാണ് തടയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസുദ്യോഗസ്ഥഓടിച്ച സ്കൂട്ടറിൽ പ്രതിയുടെ ഇരു ചക്ര വാഹനം ഇടിക്കുകയായിരുന്നു. താഴെ വീണ പോലീസുദ്യോഗസ്ഥ എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു ആക്രമണം. ഇൻസ്പെക്ടർ വി.എം കഴ്സൺ, എസ്.ഐമാരായ റാസിഖ്, ഉണ്ണികൃഷ്ണൻ, സി.പി.ഒ മായ അരുൺ കെ. കരുൺ , വിപിൻ എൽദോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.