കോവസിച്ച് ഇനി മഞ്ചെസ്റ്റർ സിറ്റിക്ക് സ്വന്തം
ചെൽസി മധ്യനിര താരം മാറ്റിയോ കോവസിച്ചിനെ 25 മില്യൺ ട്രാൻസ്ഫർ ഫീ നൽകി നിലവിലെ പ്രിമിയർ ലീഗ് ചാമ്പ്യൻസ് ആയ മഞ്ചെസ്റ്റർ സിറ്റി സ്വന്തമാക്കി.ജർമൻ സൂപ്പർ താരം ഗുണ്ടോവൻ ബാഴ്സയിലേക്ക് പോയതിനു പിന്നാലെയാണ് കോവസിച്ചിനെ സിറ്റിയിൽ എത്തിച്ചത്.
ചെൽസിക്കായി ആകെ അഞ്ച് സീസണിൽ 221 മത്സരം കളിക്കാനും
യുവേഫ ചാമ്പ്യൻസ് ലീഗ്, യുവേഫ യൂറോപ്പ ലീഗ്,യുവേഫ സൂപ്പർ കപ്പ്, ഫിഫ ക്ലബ്ബ് ലോകകപ്പ് നേടാനും സാധിച്ചു.
കൂടാതെ റയൽ മാഡ്രിഡ്, ഇന്റർ മിലാൻ, ഡൈനമോ സഗ്രെബ് തുടങ്ങിയ ടീമുകൾക്കായും ബൂട്ട് കെട്ടാൻ സാധിച്ചു.2015,2016,2017 സീസണിൽ റയൽ മാഡ്രിഡ് നായി യുവേഫ ചാമ്പ്യൻസ് ലീഗ് നേടിയത് ക്ലബ്ബ് കരിയറിലെ സുവർണ നേട്ടമായി കണക്കാക്കുന്നു.
കൂടാതെ ക്രോയാഷ്യക്കായി 2018 ഫിഫ ലോകകപ്പിൽ രണ്ടാം സ്ഥാനവും,2022 ൽ നടന്ന ലോകകപ്പിൽ മൂന്നാം സ്ഥാനവും നേടിയത് ഇന്റർനാഷണൽ ബെസ്റ്റ് ആയും കാണുന്നു..
C ABHILASH.