ഇത്തവണ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മൂക്കുകുത്തും ?
2023 സെപ്റ്റംബർ മുതൽ ആരംഭിക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനെ വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യ കണ്ടിരുന്നത് കഴിഞ്ഞ വർഷം 16 ഗോൾഡും,23 ഓളം സിൽവറും അടക്കം 70 ഓളം മെഡലുകൾ നേടി ഇന്ത്യ 8 ആം സ്ഥാനം നേടിയിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ എല്ലാം തന്നെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം കണ്ടെത്തിയിരുന്ന ടീമാണ് ഇന്ത്യ,ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയമാണ് ലക്ഷ്യമിടുന്നത് എന്ന് കായമന്ത്രി അനുരാഗ് ഠാക്കൂർ കുറച്ചു നാളുകൾക്കു മുമ്പ് പറഞ്ഞിരുന്നു. എന്നാൽ നിലവിൽ സ്ഥിതികൾ എല്ലാം തകിടം മറിഞ്ഞിരിക്കുകയാണ് കായികരംഗത്ത് ആകെ മൊത്തം പ്രശ്നങ്ങൾ തലപൊക്കിയിട്ടു നാളുകൾ കുറച്ചായി.
ഗുസ്തി താരങ്ങളുടെ പ്രെശ്നം തന്നെയാണ് ഇതിൽ പ്രധാനം. എന്നാൽ ബ്രിജ് ഭൂഷന്റെ അറസ്റ്റ് ആവിശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തിയ സമരം ദേശിയ ശ്രെധ പിടിച്ചുപറ്റിയിരുന്നു. ഗുസ്തി സംഘടനാ പ്രസിഡന്റ് ബ്രജ്ബൂഷൻ ശരൺ യാദവിനെതിരെയുള്ള ലൈംഗീകആരോപണത്തെ . തുടർന്ന് ഗുസ്തി സംഘടനാ പിരിച്ചു വിടുകയും ചെയ്തിരുന്നു. പിന്നീട് ഭൂപീന്ദർ സിങ്ഭാജ്യ അധ്യക്ഷനായ താത്കാലിക കമ്മിറ്റിയെ ചുമതല ഏൽപ്പിച്ചിരുന്നു. എന്നാൽ സമരം അവസാനിപ്പിച്ച് തിരിച്ചെത്തിയ താരങ്ങളെ ട്രെയ്ൽസിൽ നിന്നും ഒഴുവാക്കാനുള്ള സർക്കാർ ശ്രെമം വീണ്ടും സ്ഥിതി വഷളാക്കിയിരിക്കുകയാണ്.ട്രെയ്ൽസിൽ നിന്നും ഒഴുവാക്കിയതിനെതിരെ ബജ്റംഗ് പുണി, വിനേഷ് ഫോഗട്ട് എന്നിവർ കോടതിയിൽ പരാതിയുമായി എത്തിയിരിക്കുകയാണ്
ഗുസ്തി താരങ്ങളും ഫെഡറേഷനും തമ്മില്ലുള്ള പ്രേശ്നങ്ങൾ പരിഹരിച്ചു എത്രയും പെട്ടെന്ന് ഒരു മുഴുവൻ സമയ സെക്രട്ടറി ജനറിലിനെ നിയമിക്കണം എന്ന് പറഞ്ഞതായും റിപോർട്ടുകൾ വരുന്നുണ്ട്.അതുകൊണ്ടു തന്നെ കഴഞ്ഞ വർഷങ്ങളിൽ ഏഷ്യൻ റസലിങ് ചാമ്പ്യൻഷിപ്പിൽ 17 മെഡലുകൾ വാരിക്കൂട്ടിയ ഇന്ത്യ ടീമിന് ഏഷ്യൻ ഗെയിംസിൽ എത്ര മെഡലുകൾ നേടാൻ ആകും എന്നത് ഒരു ചോദ്യ ചിഹ്നമായിരിക്കുകയാണ് .
ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിന്റെ മറ്റൊരു കരുത്തായിരുന്ന ബോക്സിങ് ടീമും അനിശ്ച്വധത്തിൽ തന്നെയാണ്,വനിതാ ബോക്സിങ് പരിശീലകൻ ഭാസ്കർ ഭട്ട് രാജിവെച്ചിട്ടു അധികം നാളായിട്ടില്ല. അഭിപ്രായ വ്യതാസം ആയിരിക്കാം രാജിക്ക് കാരണം എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം ബോക്സിങ്ങിൽ ഇന്ത്യക്കായി മെഡൽ നേടിയെടുത്ത അമിത് പംഗലിനേയും സാഗർ ആഹ്ലാവത്തിനെയും രോഹിത് മോറിനെയും ഒഴുവാക്കിയതിനെ എതിർത്തു പരാതി നൽകിയിരിക്കുകയാണ് . ഉൾപ്പോര് തന്നെയാണ് വോളിബോൾ അസോസിയേഷൻ പിരിച്ചുവിടാനുള്ള കാരണം ആയി കാണിക്കുന്നത്.താത്കാലിക കമ്മിറ്റിയാണ് ട്രെയ്ൽസ് നടത്തിയത്.
ഭൂപീന്ദർ സിങ്ഭാജ്യ താത്കാലിക അധ്യക്ഷനായി താത്കാലിക കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും ഭൂരിഭാഗം സംസ്ഥാനങ്ങളും ഈ താത്കാലിക കമ്മിറ്റിയെ അംഗകരിക്കാത്തത് ടീം തിരഞ്ഞെടുപ്പിനെയും, ഒരുക്കങ്ങളെയും കാര്യമായി തന്നെ ബാധിച്ചു എന്ന് പറയാം.
ചേരിപ്പോര് ഹാൻഡ് ബോളിലും അനിശ്ചിതത്വം വരുത്തിയിരിക്കുകയാണ്.ഈ കഴിഞ്ഞ ഗുജറാത്ത് ദേശിയ ഗെയിംസിൽ കേരളം ഉൾപ്പടെ പല സംസ്ഥാനങ്ങളും രണ്ടു ടീമുകളെ വീതം അയച്ചത് ഈ ചേരിതിരുവുകൾക്കു ഉദാഹരണം ആണ്.ഇതിനെതിരെ കോടതിയും ഇടപെടുന്ന സാഹചര്യങ്ങൾ വരെ ഉണ്ടായിട്ടുണ്ട്.ഇന്ത്യക്കു ഏറെ മെഡൽ പ്രതീക്ഷയുള്ള ഷൂട്ടിങ്ങിൽ പരിശീലകരുമായുള്ള ഏറ്റുമുട്ടലാണ് പ്രശ്നം.
മുൻ ട്രാപ്പ് പരിശീലകൻ റസൽ മാർക്കും ഭാര്യയും ഷോട്ട് ഗൺ പരിശീലകയുമായ ലോറീനും റൈഫിൾ അസോസിയേഷനെതിരേ പൊട്ടിത്തെറിച്ചത് ഈയിടെയാണ്.അത്ലറ്റിക്സ് നോക്കുകയാണെങ്കിൽ ട്രിപ്പിൾ ജമ്പർമാരായ എൽദോസ് പോളും, പ്രവീൺ ചിത്രവേലിനും പരിക്കേറ്റത് അത്ലറ്റിക്സ് വിഭാഗത്തിലെ ഇന്ത്യൻ പ്രതീക്ഷകൾക്ക് മങ്ങലേല്പിക്കുകയാണ്, സ്പ്രിന്റർ ഹിമദാസും പരിക്കുമൂലം ഗെയിംസിൽ നിന്ന് ഒഴുവായിരുന്നു.
മാത്രവുമല്ല 400 മീറ്റർ ഒറ്റക്കാരി അഞ്ജലി ദേവിയും ഷോട്ട്പുട്ട് താരം കരൺവേര് സിങും തുടങ്ങീ താരങ്ങൾക്ക് ഉത്തേജക മരുന്ന് പരിശോധനയിൽ പിടി വീണതും ഇന്ത്യൻ അത്ലറ്റിക് ടീമിന് തിരിച്ചടിയായിട്ടുണ്ട്..എന്നാൽ ഇതുപോലുള്ള ഒരു പ്രശ്നങ്ങളും ബാധിക്കാതെ കഴിഞ്ഞ കുറച്ചു നാളുകളായി വളരെ നല്ല രീതിയിൽ മുന്നോട്ട് പോകുന്ന ഇന്ത്യൻ ഫുട്ബോളിനാകട്ടെ ഏഷ്യൻ ഗെയിംസിൽ അവസരം ഇത് വരെ ലഭിച്ചിട്ടും ഇല്ല.ഇന്ത്യൻ ഫുട്ബോളിന് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനുള്ള അവസരത്തിനായി ശ്രെമിക്കുന്നുണ്ടെങ്കിലും നിയമങ്ങളുടെ നൂലാമാലകളിൽ പെട്ടു കിടക്കുകയാണ്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായിട്ടു ഏഷ്യൻ ഗെയിംസിൽ വളരെ മുന്നിൽ തന്നെ നിൽക്കുന്ന ഇന്ത്യൻ ടീം ഈ വർഷം വളരെ പിന്നിലാകുമെന്ന സൂചനകളാണ് ഇപ്പോൾ വരുന്നത്. സ്പെറ്റംബറിനുള്ളിൽ പ്രേശ്നങ്ങളെല്ലാം പരിഹരിയാനയിലെങ്കിൽ ഏഷ്യൻ ഗെയിംസിൽ വലിയൊരു തിരിച്ചടി ഇന്ത്യക്കു നേരിടേണ്ടി വരും.