വീണ്ടും സഞ്ജുവിനെ തഴഞ്ഞു..
സഞ്ജുവിനെ കൊതിപ്പിച്ചു കടന്നു കളയുന്ന സ്ഥിരം രീതിയാണ് ഇന്ത്യൻ ക്രിക്കറ്റ് മാനേജ്മെന്റ് ഇത്തവണയും ചെയ്തത്. കാരണം
മത്സരം ആരംഭിക്കുന്നതിനു തൊട്ടു മുമ്പ് വരെ സാധ്യതകളിൽ ഒന്നാമൻ ആയി നിന്നാലും കളിയിൽ സഞ്ജു ഉണ്ടാകില്ല എന്നത് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമല്ല. ഇതിൽ ആരാധകർ വലിയ തോതിൽ തന്നെ വിമർശനം നടത്താറുമുണ്ട്.
ഇന്നലെയും അത് തന്നെയാണ് സംഭവിച്ചത്. ഓരോ തവണ ഓരോരുത്തർക്ക് വേണ്ടി സഞ്ജു ബെഞ്ചിൽ ഇരിക്കേണ്ടി വരുന്നു’ അവസാന നിമിഷം വരെ എല്ലാ മാധ്യമങ്ങളും സഞ്ജുവിന് മുൻഗണന നൽകിയപ്പോൾ, നാളുകൾക്ക് ശേഷം കളിക്കളത്തിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ സഞ്ജുവിനെ കാണാം എന്ന് ആരാധകർ പ്രതീക്ഷിച്ചു.. ഇത്തവണ ഇഷാൻ കിഷന് വേണ്ടിയാണ് സഞ്ജുവിനെ ബെഞ്ചിൽ ഇരുത്തിയത്. താരതമേന്യ ഏകദിനങ്ങളിൽ കഴിഞ്ഞ നാളുകളിൽ കാര്യമായി ഒന്നും ചെയ്യാനാകാത്ത സൂര്യകുമാറിന് വരെ അവസരം ലഭിച്ചു.
ചില താരങ്ങൾ സൂര്യകുമാർ യാദവിനെ പോലെയാണ് , ചിലർ താരങ്ങൾ സഞ്ജുവിനെ പോലെയും സൂര്യയെ പോലെ ഉള്ള താരങ്ങളുടെ പ്രത്യേകത എന്തെന്നാൽ , അവരുടെ കഴിവിനെയും , അവരുടെ രീതികളെയും മാനേജ്മെന്റ് ബഹുമാനിക്കുന്നു എന്നതാണ്. അവർക്ക് അവസരങ്ങൾ നല്കാൻ തീരുമാനിക്കുന്നു. ചിലപ്പോൾ പത്ത് അവസരം കിട്ടിയാൽ ഒരു എണ്ണത്തിൽ ആയിരിക്കും ഈ താരങ്ങൾ നല്ല രീതിയിൽ കളിക്കുന്നത് , ബാക്കി ചിലപ്പോൾ ഫ്ലോപ്പ് ആയിരിക്കും. എങ്കിലും മാനേജ്മെൻ്റ് അവർക്ക് അവസരം നൽകി കൊണ്ടിരിക്കും.
ഇനി സഞ്ജുവിനെ പോലെ ഉള്ള താരങ്ങൾ ആണെങ്കിലോ അവരെ ടീം മാനേജ്മെൻ്റിന് വലിയ താത്പര്യം ഒന്നും കാണില്ല. നന്നായി കളിച്ചാലും ചിലപ്പോൾ ഒരു സുപ്രഭാതത്തിൽ പുറത്താക്കാം. സൂര്യകുമാറിനൊക്കെ കിട്ടുന അവസരങ്ങൾ കണ്ട് ബെഞ്ചിൽ ഇരിക്കാൻ ആയിരിക്കും ഇവരുടെ വിധി. കഴിഞ്ഞദിവസങ്ങളിൽ എല്ലാം തന്നെ മാധ്യമങ്ങളിൽ സഞ്ജുവിനെ അനുകൂലിച്ച് വാർത്തകൾ വന്നിരുന്നു,
താരതമേന്യ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന സ്ഥാനത്തേക്ക് മത്സരം ഉണ്ടെങ്കിലും.ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ സൂര്യകുമാറിനെക്കാളും എന്തുകൊണ്ട് മികച്ചു നിൽക്കുന്ന താരമാണ് സഞ്ജു. പ്രതീക്ഷ നൽകിയെങ്കിലും ഇന്ത്യൻ ടീമിൽ സഞ്ജുവിന് സ്ഥാനം നൽകിയില്ല. പകരം ഇഷാൻ കിഷനെയാണ് ടീമിൽ എടുത്തത്. ഇഷാൻ കിഷൻ കിട്ടിയ അവസരം ഉപയോഗിച്ച് ഒരു അർദ്ധ സെഞ്ചുറി നേടി.എന്നാൽ ടി ട്വന്റി റാങ്കിങ്ങിൽ ഒന്നാമനായുള്ള സൂര്യകുമാർയാദവ് ഏകദിനത്തിൽ പരാജയമാണെന്ന് വീണ്ടും തെളിയിച്ചു.
വെറും 19 റൻസുകൾ മാത്രം ആണ് സൂര്യകുമാർ നേടിയത്. തന്റെ കഴിഞ്ഞ 5 മത്സരങ്ങളിൽ നിന്ന് സൂര്യകുമാർ നേടിയത് 33 റൻസുകൾ മാത്രം അതിൽ 3 തവണ പൂജ്യത്തിനു പുറത്തതായി. 100 എന്ന സ്ട്രൈക്ക് റേറ്റിൽ 24 മത്സരങ്ങളിൽ നിന്ന് 452 റൺസുകളാണ് സൂര്യകുമാറിന്റെ നേട്ടം. ഇഷാൻ കിഷൻ 15 മത്സരങ്ങളിൽ നിന്ന് 562 റൻസുകളും നേടിയിട്ടുണ്ട് . എന്നാൽ 11 മത്സരങ്ങളിൽ നിന്നും 104 എന്ന സ്ട്രൈക് റേറ്റിൽ 330 റൻസുകൾ നേടിയ സഞ്ജു തന്നെയാണ് മുന്നിൽ നിൽക്കുന്നത് എന്നിട്ടും എന്തുകൊണ്ട് സഞ്ജുവിന് ടീമിൽ ഇടം നൽകുന്നില്ല എന്ന ചോദ്യം മാത്രമാണ് ബാക്കിയാകുന്നത്
ഇനിയെങ്കിലും സഞ്ജുവിനെ കളിപ്പിക്കുമോ എന്നുള്ള ചോദ്യം ആരാധകർ ചോദിക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. ഇന്ത്യ വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ പരീക്ഷണങ്ങൾക്കു ഇടമുണ്ടെന്ന രീതിയിൽ ഇന്നലെ ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞിരുന്നു അങ്ങനെയെങ്കിൽ ഇനിയുള്ള മത്സരങ്ങളിൽ എങ്കിലും സഞ്ജുവിനെ കളിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു.