മണിപ്പൂരും ഹരിയാനയും അച്ഛാദിനാക്കി സംഘപരിവാറിന്റെ അടുത്ത ലക്ഷ്യം എവിടെ?
മണിപ്പൂർ കലാപം, ഹരിയാനയിലെ സംഘർഷം, മഹാരാഷ്ട്രയിലെ വെടിവെപ്പ് ഇതൊക്കെയാണോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയ’അച്ഛേദിൻ’ ? എന്നാണ് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രാജ്യസഭാ എം.പി കപിൽ സിബൽ ചോദിച്ചിരിക്കുന്നത്.. അതെ രണ്ട് മാസക്കാലമായി മണിപ്പൂരിൽ വർഗീയ കലാപം തുടരുകയാണ്. മെയ് 3ന് മെയ്തെയ് വിഭാഗത്തിന് പട്ടികവർഗ പദവി നൽകുന്നതിനെ ചൊല്ലിയുള്ള തർക്കം ഇപ്പോഴും തുടരുകയാണ്. ഇതുവരെ നൂറിലധികം പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. അതിനിടയിൽ സ്ത്രീകൾക്കെതിരയുള്ള നിരവധി അക്രമകഥകളും പുറത്തു വന്നു… സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടൂബലാത്സംഗം ചെയ്തതും പിന്നീട് അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നതും എല്ലാം ലജ്ജാവഹമായ വാർത്തകളായിരുന്നു…
കഴിഞ്ഞ 3 ദിവസമായി ഹരിയാനയില്‍ കലാപം ആളിക്കത്തുകയാണ്. ഹരിയാനയിലെ നുഹ് ജില്ലയിലുണ്ടായ സംഘർഷത്തിൽ 6 ഒാളം പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.. നുഹ് ജില്ലയിലുള്ള ഒരു ഹൈന്ദവ ക്ഷേത്രത്തിലേയ്ക്ക് വിശ്വ ഹിന്ദു പരിഷത്ത് നടത്തിയ ഘോഷയാതയ്ക്ക് നേരെ കല്ലേറ് ഉണ്ടായതാണ് സംഘര്‍ഷത്തിന് തുടക്കം. സംഘര്‍ഷത്തില്‍ നിരവധി കടകളും, സ്ഥാപനങ്ങളും വാഹനങ്ങളും കത്തി നശിച്ചു. നിരവധി പേർക്ക് പരുക്കും ഏറ്റിട്ടുണ്ട്. ബജ്റംഗ്ദൾ പ്രവർത്തകൻ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ആക്ഷേപകരമായ വിഡിയോയാണു സംഘർഷത്തിലേക്കു നയിച്ചതെന്നാണു റിപ്പോർട്ട്. ബജ്റംഗ്ദൾ പ്രവർത്തകനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ മോനു മനേസറും കൂട്ടാളികളും വിഡിയോ പ്രചരിപ്പിച്ചതായും റാലി നടക്കുന്നതിനിടെ മേവാദിൽ താനുണ്ടാകുമെന്നു പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തായി ചില വൃത്തങ്ങൾ സൂചന നൽകുന്നു….ഹരിയാനയിൽ നൂഹിലുണ്ടായ സംഘർഷം സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി വ്യാപിച്ചതിന് പിന്നാലെ അക്രമികൾ രാത്രി മുസ്ലിം പള്ളിക്ക് തീയിടുകയും ഇമാമിനെ ചുട്ടെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു.
മഹാരാഷ്ട്രയിലെ പാല്‍ഘര്‍ സ്റ്റേഷന് സമീപം വെച്ചാണ് ജയ്പൂര്‍-മുംബൈ സെന്‍ട്രല്‍ എക്സ്പ്രസ് ട്രെയിനില്‍ വെടിവെപ്പുണ്ടായത്. തന്റെ മേലുദ്യോഗസ്ഥനേയും മൂന്ന് യാത്രക്കാരെയുമാണ് ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ചേതന്‍ സിംഗ് വെടിവച്ചുകൊന്നത്. കഴിഞ്ഞ
തിങ്കളാഴ്ചയായിരുന്നു സംഭവം. കൊലപ്പെടുത്തിയത് അവരുടെ ജാതി കാരണമെന്നാണ് റിപ്പോർട്ട്.
തുടരെ തുടരെയുണ്ടായി കൊണ്ടിരിക്കുന്ന കലാപങ്ങൾ … മണിപ്പൂർ, ഹരിയാന , മഹാരാഷ്ട്ര ഇങ്ങനെയാണെങ്കിൽ ഇന്ത്യ രാജ്യത്തിന്റെ പോക്കെങ്ങോട്ടാണ് എന്നത് ഒരു ചോദ്യചിപ്നമാണ്. ഇന്ന് രാജ്യത്ത് നടക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയമാണെന്നാണ് കബിൽ സിബൽ പറഞ്ഞത്.
.ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. അദ്ദേഹത്തിന്റെ വാക്കുകൾ എത്രത്തോളം യഥാർത്ഥ്യമാണ് വിളിച്ചു പറയുന്നത് ?സമീപകാലത്ത് നടന്ന വിദ്വേഷ സംഭവങ്ങളെ കോർത്തിണക്കി വെറുപ്പിന്റെ രാഷ്ട്രീയം എന്ന തലക്കെട്ടോടെയായിരുന്നു സിബലിന്റെ ട്വീറ്റ്.മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ അതിക്രമം നടത്താൻ പൊലീസിന്റെ പൂർണ പിന്തുണയുണ്ടായിരുന്നു …ഇതാണോ അച്ഛേദിൻ?’ – എന്നാണ് കപിൽ സിബൽ ട്വിറ്റിൽ കുറിച്ചത്.. കബിൽ പറഞ്ഞതുപോലെ ജാതിയുടെയും വർഗത്തിന്റേയും പേരിൽ ഇങ്ങനെ ഇന്ത്യയിലെ ജനങ്ങളെ തമ്മിലടിപ്പിച്ച് കലാപം സൃഷ്ടിക്കുന്ന മോദി സർക്കാർ സത്യത്തിൽ ഉന്നം വെയ്ക്കുന്നതെന്താണ് ? ഇത്തരം നെറികെട്ട പ്രവർത്തികളിലൂടെ ഇന്ത്യ കീഴടക്കാനാണോ? ഗുജറാത്ത് കലാപമൊക്കെ മറന്നവരാണ് മോദിക്ക് വേണ്ടി വാദിക്കുന്നത്. ഇന്ത്യയുടെ ഭാവി എന്താണെന്ന് നാം കണ്ടറിയോണ്ടി വരും..
യു.പി.എ 1,2 ഭരണകാലത്ത് കേന്ദ്ര മന്ത്രിയായിരുന്ന സിബൽ കഴിഞ്ഞ വർഷം മേയിൽ ആയിരുന്നു കോൺഗ്രസിൽ നിന്നും രാജിവെച്ചത്. പിന്നീട് സമാജ് വാദി പാർട്ടിയുടെ പിന്തുണയോടെ സ്വതന്ത്രസ്ഥാനാർത്ഥിയായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. രാജ്യത്തെ അനീതിക്കെതിരെ പോരാടാൻ സിബൽ ‘ഇൻസാഫ്’ എന്ന പദ്ധതി ആരംഭിച്ചിരുന്നു. ഇൻസാഫ് രാഷ്ട്രീയ പാർട്ടിയാകില്ലെന്നും സിബൽ നേരത്തെ വ്യക്തമാക്കിയിരുന്നു.