രാഹുലിന്റെ രാജകീയ തിരിച്ചുവരവ് ! മോദിക്ക് പണി വരുന്നുണ്ട് ….
അതെ രാഹുൽ തിരിച്ചു വരൂന്നൂ… പുറത്താക്കാനുള്ള മോദി തന്ത്രം ശിഥിലമാവുമ്പോൾ അമിത്ഷാ അടക്കമുള്ള ബിജെപിക്ക് വലിയ ഒരു തിരിച്ചടി നൽകി രാഹുലിന്റെ രാജകീയ തിരിച്ചുവരവ്. .അതെ ഇനി പാർലമെന്റ് ഗോദയിൽ രാഹുൽഗാന്ധിയും നരേന്ദ്രമോദിയും തമ്മിലുള്ള ആ തുറന്നയുദ്ധത്തിനാണ് ഇന്ത്യ ഒന്നടങ്കം കാത്തിക്കുന്നത്.. അദാനിയുടെ ഷെൽ കമ്പനിയിൽ നിക്ഷേപിച്ച 20000 കോടി ഇന്ത്യൻ രൂപ ആരുടേതാണ് ? നിയമങ്ങൾ അട്ടിമറിച്ച് അദാനിക്ക് കോൺട്രാക്ടുകൾ നൽകിയത് ആരാണ്?.. അന്ന് രാഹുൽ ഈ ഒരൊറ്റ ചോദ്യമേ ചോദിച്ചുള്ളു… ഉത്തരം ലഭിച്ചില്ലെന്ന് മാത്രമല്ല, അയാൾക്ക് തൻറെ എംപി സ്ഥാനം നഷ്ടമാകുകയും ചെയ്തു.. ഇപ്പോഴിതാ അപകീർത്തികേസിലെ വിധി വരുന്നൂ…പരമാവധി ശിക്ഷയ്ക്ക് കോടതി സ്റ്റേ നൽകിയതോടെ അയോഗ്യത നീങ്ങിയതോടെ രാഹുൽ ഇനി പാർലമെന്റിലേക്ക് തിരിച്ചുവരികയാണ് അതും . പൂർവ്വാധികം ശക്തിയോടെ .. .. മാത്രമല്ല ഇതോടെ മണിപ്പൂർ വിഷയത്തിലെ അവിശ്വാസ പ്രമേയത്തിൽ രാഹുലിന് പങ്കെടുക്കാനുമാവും…ഇത് ഇന്ത്യ സഖ്യത്തിന് കൂടുതൽ കരുത്തും നൽകുമെന്നും ഉറപ്പാണ്..പാർലമെന്റിൽ നിന്നും രാഹുലിനെ പരമാവധി മാറ്റി നിർത്തുക എന്ന മോദിയുടെ തന്ത്രവും ഇതോടെ നിലംപരിശാകുകയാണ്.. അതോടൊപ്പം തന്നെ വയനാട്ടിൽ രാഹുലിന് ഇനി എംപിയായും തുടരാം… ഒരു തെരഞ്ഞെടുപ്പ് വന്നാലും വയനാട്ടിൽ കോൺഗ്രസിന് പേടിക്കേണ്ട സാഹചാര്യമില്ലായിരുന്നു…എങ്കിലും രാഹുലിന്റെ തിരിച്ചുവരവ് കോൺഗ്രസിന് വീണ്ടും ആവേശം പകരുകയാണ്..
എന്തുകൊണ്ട് പരമാവധി ശിക്ഷ നൽകിയെന്ന് വിചാരണക്കോടതി വിശദീകരിക്കേണ്ടതുണ്ടെന്ന് കോടതി ആവശ്യപ്പെട്ടു. ഒരു വർഷവും 11 മാസവും ശിക്ഷിച്ചാൽ പോലും രാഹുൽ ഗാന്ധി അയോഗ്യനാവില്ലായിരുന്നു. മാത്രമല്ല മണ്ഡലം ഒഴിഞ്ഞ് കിടക്കുന്നത് ജനങ്ങളുടെ അവകാശത്തെ ബാധിക്കില്ലേയെന്നും കോടതി ചോദിച്ചു. , അപകീർത്തി കേസിൽ എന്തിനാണ് പരമാവധി ശിക്ഷ നൽകുന്നതെന്ന് വിചാരണക്കോടതി വ്യക്തമാക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ശിക്ഷാ വിധി സ്റ്റേ ചെയ്തതായി കോടതി അറിയിക്കുകയായിരുന്നു.
മോഷ്ടാക്കള്‍ക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ടാണെന്ന പരാമര്‍ശം അപകീര്‍ത്തിയുണ്ടാക്കിയെന്ന കേസിലാണ് മാര്‍ച്ച് 23-ന് സൂറത്തിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി രാഹുലിന് രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചത്. കര്‍ണാടകത്തിലെ കോലാറില്‍ നടത്തിയ തിരഞ്ഞെടുപ്പുപ്രസംഗത്തിലായിരുന്നു ക്രിമിനല്‍ മാനനഷ്ടക്കേസിന് ആധാരമായ പരാമര്‍ശം. ബി.ജെ.പി.യുടെ എം.എല്‍.എ.യായ പൂര്‍ണേഷ് മോദിയാണ് സൂറത്തിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ രാഹുലിനെതിരേ പരാതിനല്‍കിയത്. കേസില്‍ രാഹുലിനെ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചതോടെ എം.പി.സ്ഥാനത്തുനിന്നും അയോഗ്യനാക്കപ്പെട്ടു.
രാഹുലിന്റെ അപ്പീല്‍ തള്ളണമെന്നാവശ്യപ്പെട്ട് പൂര്‍ണേഷ് മോദി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. രാഹുല്‍ഗാന്ധിക്ക് ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തിയുള്ള പശ്ചാത്തലമുണ്ടെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. എന്നാല്‍, ഇത്തരം പരാതികളെല്ലാം തന്റെ രാഷ്ട്രീയ എതിരാളികള്‍ നല്‍കിയതാണെന്നും ഒന്നില്‍പ്പോലും താന്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും രാഹുല്‍ മറുപടിയായി ചൂണ്ടിക്കാട്ടിയിരുന്നു.
കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് ലോക്സഭ സെക്രട്ടേറിയേറ്റ് അദ്ദേഹത്തെ അയോഗ്യനാക്കുന്നത്. കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടു വര്‍ഷത്തേക്കാണ് രാഹുലിന് ശിക്ഷ വിധിച്ചത്. അപകീര്‍ത്തി കേസില്‍ ലഭിക്കുന്ന പരാമാധി ശിക്ഷയാണ് കോടതി രാഹുലിന് നല്‍കിയത്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ടുവര്‍ഷമോ അതില്‍ കൂടുതലോ തടവ് ശിക്ഷ ലഭിച്ചാല്‍ അയോഗ്യതയ്ക്ക് കാരണമാകും. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെ ലോക്സഭാ സെക്രട്ടറിയേറ്റ് അയോഗ്യനാക്കിയത്.എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനെത്തുടര്‍ന്ന് തുഗ്ലക്ക് ലെയിന്‍ 12-ലെ ഔദ്യോഗിക വസതി ഒഴിയണമെന്ന് രാഹുലിനോട് ലോക്സഭാ ഹൗസിങ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. 2004-ല്‍ ലോക്സഭാ അംഗമായതുമുതല്‍ ഉപയോഗിച്ചുവരുന്ന വസതി ഒഴിയാന്‍ ആവശ്യപ്പെട്ടതടക്കമുള്ള നടപടികളിലെ തിടുക്കം ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരെ വലിയ വിമര്‍ശനവുമുണ്ടായി….
തങ്ങളുടെ അഴിമതിക്കാര്യം ഇനിയാരെങ്കിലും ചോദ്യം ചെയ്യാൻ വന്നാൽ ഉണ്ടാകാൻ പോകുന്നത് ഇതൊക്കെ തന്നെയാണെന്ന് ജനങ്ങളോട് അവർ വ്യക്തമായി പറയുകയാണ്. പ്രതിപക്ഷത്തെ ഏറ്റവും വലിയ നേതാവിനെ വേട്ടയാടിക്കൊണ്ട് ബാക്കിയുള്ളവരെ ഭീഷണിപ്പെടുത്തുകയാണ് അവർ. രാഹുലിനെ പുറത്താക്കിയിട്ട് ഒന്നും ചെയ്യാൻ കഴിയാത്ത പ്രതിപക്ഷത്തിന് വേറെ ഏതെങ്കിലും നേതാവിനെ സംരക്ഷിക്കാനാകുമോ.? ഒരാളും സുരക്ഷിതരല്ല, ആരുടെ മേലും കൈവെക്കും എന്ന വ്യക്തമായ ഭീഷണിയാണ് സർക്കാർ പ്രതിപക്ഷത്തിന് നൽകുന്നത്. ഇന്ത്യയെ കൊള്ളയടിക്കുന്ന ഭൂരിപക്ഷവർഗീയതയുടെ ചീട്ടുകൊട്ടാരം തകർന്നടിയുമെന്ന പേടിയിൽ ഏത് നെറികെട്ട കളിക്കും അവർ തയ്യാറാണ്.