ദുൽഖർ സൽമാന്റെ “കിംഗ് ഓഫ് കൊത്ത” ബിഗ് സ്കെയിലിൽ ഒരുക്കിയ തിയേറ്റർ എക്സ്പീരിയൻസ് ചിത്രം,
ഓഗസ്റ്റ് 24 നു ചിത്രം തിയേറ്ററുകളിലേക്ക്
പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ തന്റെ കിംഗ് ഓഫ് കൊത്തയെക്കുറിച്ചു വെളിപ്പെടുത്തുന്ന കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ. കിംഗ് ഓഫ് കൊത്തയുടെ കഥ മനസ്സിൽ വന്നപ്പോൾ തന്നെ ഇതിനെ എങ്ങനെ കൊമേർഷ്യൽ സിനിമ ആക്കി മാറ്റാമെന്നു ആലോചിച്ചുവെന്നും തന്റെ കരിയറിലെ ഏറ്റവും വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രമാണ് കൊത്തയെന്നും അദ്ദേഹം വെളിപ്പെടുത്തി.ആളുകൾ സിനിമ കാണണമെങ്കിൽ മികച്ച തിയേറ്റർ അനുഭവം നൽകണം.അവർ ചിലവഴിക്കുന്ന പണത്തിനു മൂല്യമുണ്ടാകണം. പ്രേക്ഷകർക്ക് വലിയ സ്കെയിൽ ചിത്രങ്ങളോടാണ് താല്പര്യം. അതുകൊണ്ടാണ് ഒരു നിർമ്മാണ കമ്പനി എന്ന നിലയിൽ ഞങ്ങൾ നിർമ്മിച്ച ഏറ്റവും ചിലവേറിയ സിനിമയാണ് കിംഗ് ഓഫ് കൊത്ത.
അഭിലാഷ് ജോഷിയിലും ജേക്സ് ബിജോയിലും എനിക്ക് പ്രതീക്ഷകർ ഒരുപാടു ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊത്തയിലെ കഥയെ മുന്നോട്ടു കൊണ്ട് പോകുന്നതിൽ എല്ലാ കഥാപാത്രങ്ങൾക്കും നിർണായകമായ പങ്കു ഉണ്ടെന്നും താരം പറഞ്ഞു. പാൻ ഇന്ത്യൻ തലത്തിൽ നടക്കുന്ന പ്രൊമോഷനുകളിൽ തന്റെ കരിയറിനെക്കുറിച്ചും താരം വെളിപ്പെടുത്തി,”എന്റെ സിനിമകളെയും എന്നെയും കളിയാക്കി കൊണ്ടിരുന്ന പലരും ഇപ്പോൾ എന്റെ ഡേറ്റിനു വേണ്ടി നടക്കുന്നുണ്ട്”. ബുക്ക് മൈ ഷോയിൽ കിംഗ് ഓഫ് കൊത്തയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു നിമിഷങ്ങൾക്കകം ടിക്കറ്റ് വില്പനയിൽ ട്രെൻഡിങ്ങിലായി. ലോകവ്യാപകമായി ഓഗസ്റ്റ് 24 നു കിംഗ് ഓഫ് കൊത്ത തിയേറ്ററുകളിലേക്കെത്തും.
സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന കിംഗ് ഓഫ് കൊത്തയിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.