ബിഗ് ബോസ് സീസണ് 6 തുടങ്ങുന്നു, ലോഞ്ച് എപ്പിസോഡ് മാര്‍ച്ച് 10 ന്
Posted On February 25, 2024
0
204 Views

റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസണ് 6 നു മാർച്ച് 10 ന് തുടക്കമാകും. ഷോയുടെ ലോഞ്ച് എപ്പിസോഡ് മാർച്ച് 10 ഞായറാഴ്ച രാത്രി 7 മണിക്ക് സംപ്രേക്ഷണം ചെയ്യും. ചാനല്‍ പുറത്തുവിട്ട ഏറ്റവും പുതിയ പ്രൊമോ വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.
സീസണ് അടുക്കുന്തോറും ബിഗ് ബോസ് മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകളും സജീവമാകുന്നുണ്ട്. സിനിമ, സീരിയല്‍, സ്പോർട്സ്, മ്യൂസിക്, സോഷ്യല്‍ മീഡിയ തുടങ്ങി നിരവധി മേഖലകളിലുള്ളവരുടെ പേരുകള്‍ ഉയർന്നു കേള്‍ക്കുന്നുണ്ട്. മത്സരാർത്ഥികള്‍ ആരൊക്കയാണെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്.