ഓണ്ലൈൻ ജോലി വാഗ്ദാനം, വീട്ടമ്മമാരില് നിന്നു തട്ടിയത് 35 ലക്ഷം; യുവാവ് അറസ്റ്റില്
Posted On March 10, 2024
0
424 Views

മാവേലിക്കര സ്വദേശിനിയായ യുവതിക്ക് ഓണ്ലൈൻജോലി വാങ്ങി നല്കാമെന്ന് വാഗ്ദാനം ചെയ്ത് 6,32,600 രൂപ കൈക്കലാക്കി തട്ടിപ്പുനടത്തിയ സംഘത്തിലെ പ്രധാനപ്രതി അറസ്റ്റില്.
ബെംഗളൂരുവില് താമസിച്ച് ബിസിനസ് ചെയ്യുന്ന മലപ്പുറം സ്വദേശി ദില്ഷാദ് അലിയെ (32) ആണ് ആലപ്പുഴ സൈബർ ക്രൈം പോലീസ് അറസ്റ്റുചെയ്തത്. ബെംഗളൂരുവില് നിന്നാണ് അറസ്റ്റ് ചെയ്തത്.
ഇതേ കേസില് മൂന്നുപേരെ സൈബർ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇയാള് 35 ലക്ഷം രൂപയോളം പല വീട്ടമ്മമാരില്നിന്നു തട്ടിയെടുത്തതായി സമ്മതിച്ചതായി പോലീസ് പറഞ്ഞു. സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം നടക്കുകയാണ്.