സല്മാന് ഖാന്റെ വീടിനുനേരെ വെടിവെപ്പ്; വെടിയുതിര്‍ത്തത് ബൈക്കിലെത്തിയ രണ്ട് പേര്
Posted On April 14, 2024
0
677 Views
ബോളിവുഡ് നടന് സല്‍മാന്‍ഖാന്റെ ഫ്ലാറ്റ് അടങ്ങുന്ന കെട്ടിടത്തിന് നേര്‍ക്ക് അജ്ഞാതാര്‍ വെടിവെച്ചു . ഇന്ന് പുലര്‍ച്ച അഞ്ചുമണിയോടെയാണ് ബൈക്കില്‍ എത്തിയ രണ്ടു പേര് വെടിയുതിര്‍ത്തത്.
ഫൊറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തി. പ്രതികള്‍ക്കായി വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ബൈക്കിലെത്തിയ അജ്ഞാതര്‍ മൂന്ന് റൗണ്ട് വെടിയുതിര്‍ത്തതായാണ് അധികൃതര്‍ അറിയിക്കുന്നത്. ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ല. വെടിയുതിര്‍ത്ത ശേഷം സംഘം കടന്നുകളഞ്ഞു.
Trending Now
An anthem forged in fire!👑🔥
October 29, 2025













