ധൈര്യമായി ടിക്കറ്റ് എടുത്തോ ….
സ്ക്രീനിൽ വീണ്ടും ‘നിവിൻ മാജിക്’
നിവിൻ പോളി നായകനായ പുതിയ ചിത്രം മലയാളി ഫ്രം ഇന്ത്യ തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ആദ്യ ദിനം പിന്നിടുമ്പോൾ സിനിമ കേരളത്തിൽ നിന്ന് മികച്ച കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്. കേരളത്തില്‍ നിന്ന് സിനിമ ആദ്യ ദിനത്തിൽ 2.75 കോടി രൂപയിലധികം നേടിയെന്നാണ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. മാത്രമല്ല രണ്ടാം ദിവസമായ ഇന്നും സിനിമയ്ക്ക് മികച്ച രീതിയിലുള്ള ബുക്കിംഗ് ലഭിക്കുന്നുണ്ട് .
സിനിമയ്ക്ക് രാവിലെയുള്ള ഷോകൾക്ക് 63.45 ശതമാനം ഒക്യുപൻസിയും ഉച്ചകഴിഞ്ഞുള്ള ഷോകൾ 69.44 ശതമാനം ഒക്യുപൻസിയുമാണ് ലഭിച്ചത്. ഈവനിംഗ് സ്ക്രീനിങ്ങുകൾ 64.76 ശതമാനവും രാത്രി ഷോകളിൽ 59.89 ശതമാനവും ഒക്യുപൻസി ലഭിച്ച സിനിമയ്ക്ക് ആദ്യ ദിനത്തിൽ മൊത്തമായി 64.39 ശതമാനം ഒക്യുപൻസി നിലനിർത്തി.
നിവിൻ ഈസ് ബാക് എന്ന ടാഗ് ലൈനോട് കൂടി ആയിരുന്നു ചിത്രത്തിന്റെ ടീസർ വന്നിരുന്നത് . പക്ഷെ തൊട്ടു മുന്പിറങ്ങിയ വിനീത് ചിത്രം വര്‍ഷങ്ങള്‍ക്കു ശേഷത്തിലൂടെ നിവിൻ വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരുന്നു . വര്‍ഷങ്ങള്‍ക്കു ശേഷത്തിലെ ഗംഭീര പെർഫോമൻസിനു ശേഷം വീണ്ടും നിവിൻ ഫാക്ടർ എന്ന വാക്ക് ചർച്ച ചെയ്യപ്പെടുകയാണ് മലയാളി ഫ്രം ഇന്ത്യ എന്ന സിനിമയിലൂടെ .ഒരു സാധാരണക്കാരനായ തനി മലയാളി ആയി നിവിൻ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടാൽ , പ്രത്യേകിച്ച് ഹ്യൂമർ കൈകാര്യം ചെയ്യുന്ന ഒരു കഥാപാത്രമാണെങ്കിൽ ആ സിനിമയെ ഒരു പടി കൂടി മുകളിയ്ക്ക് ഉയര്‍ത്താൻ നിവിൻ പൊളി എന്ന നടന് സാധിക്കാറുണ്ട് . മുൻപ് ഇറങ്ങിയ പല സിനിമകളിലൂടെയും നിവിൻ അത് തെളിയിച്ചിട്ടുള്ളതും ആണ് . മറ്റുള്ള നടന്മാരിൽ നിന്നും നിവിനെ വ്യത്യസ്തനാക്കുന്നത്തിനു കാരണവും നിവിന്‍ മാത്രം സാധിക്കുന്ന ചില ഘടകങ്ങൾ ആണ് . പലപ്പോഴും നമ്മൾ ഈ കഥാപാത്രം ആ നടൻ ചെയ്തിരുന്നെങ്കിൽ നന്നായിരുന്നേനെ എന്ന് പറയാറുണ്ട് . എന്നാൽ നിവിൻ അനശ്വരമാക്കിയ കഥാപാത്രങ്ങളെ മറ്റൊരു നടനെ പ്രതിഷ്ഠിക്കാൻ മലയാളി പ്രേക്ഷകർ അത്ര താല്പര്യം പ്രകടിപ്പിക്കാറില്ല . പ്രകാശനായും,രമേശനായും , ജോർജ് ആയും , വിനോദ് ആയും മറ്റൊരു നടനെ നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല . ഈ അതി സാധാരണത്വം ആണ് മലയാളി ഫ്രം ഇന്ത്യയിലെ ആൽപറമ്പിൽ ഗോപിയിലും പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത് . റിലീസ് ചെയ്ത ദിവസം പുറത്തു വരുന്ന റിവ്യൂ സിൽ സിനിമയെ കുറിച്ച് വ്യ്ത്യസ്ത അഭിപ്രായങ്ങൾ വരുന്നുണ്ട് . എന്നിരുന്നാലും നിവിൻ പൊളി അവതരിപ്പിച്ച അൽപ്പറമ്പിൽ ഗോപിയെന്ന കാരക്ടറിനു വലിയ രീതിയിലുള്ള പ്രശംസ ആണ് ലഭിക്കുന്നത് . അത്രത്തോളം മികച്ച രീതിയിലാണ് നിവിൻ , അൽപറമ്ബിൽ ഗോപിയെന്ന ഹ്യൂമർ ടച്ച് ഉള്ള കഥാപാത്രം ചെയ്തു ഫലിപ്പിച്ചിരിക്കുന്നത് . ഈ നിവിൻ ഫാക്ടർ തന്നെയാണ് പ്രേക്ഷകരെ മലയാളി ഫ്രം ഇന്ത്യ കാണാൻ പ്രേരിപ്പിക്കുന്നതും
ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിലെത്തിയ സിനിമയ്ക്ക് ഒരു കോടി രൂപയിലധികം രൂപ പ്രീ ബുക്കിങ്ങിലൂടെ മാത്രം ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ഷാരിസ് മുഹമ്മദാണ് സിനിമയുടെ തിരക്കഥ. ഛായാഗ്രഹണം സുദീപ് ഇളമൻ നിര്‍വഹിക്കുന്നു. നിവിൻ പോളിക്കൊപ്പം അനശ്വര രാജൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും എത്തുന്നു.ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് നിർമ്മാണം. നിവിന്‍ പോളിയുടെ കരിയറിലെ എറ്റവും വലിയ മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രമാണിത്. ജസ്റ്റിൻ സ്റ്റീഫൻ ആണ് സഹനിർമ്മാതാവ്. സുദീപ് ഇളമണ്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.