ഹേറ്റേഴ്സ് ഇല്ലാത്ത മലയാളികളുടെ സ്വന്തം ബിജുചേട്ടൻ ; 30 വർഷങ്ങൾ പൂർത്തിയാക്കിയ ബിജു മേനോൻ്റെ സിനിമ ജീവിതം.
മലയാളികൾ ഏറ്റവും സ്നേഹിക്കുന്ന സിനിമ താരങ്ങളിൽ ഒരാളാണ് നടൻ ബിജു മേനോൻ . പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന നിരവധി സിനിമകളിലൂടെ പ്രായഭേദമന്യേ എല്ലാ മലയാളികളുടെയും പ്രിയപ്പെട്ട താരമായി മാറാൻ ബിജു മേനോൻ എന്ന നടന് ഈ കാലത്തിനിടയിൽ സാധിച്ചിട്ടുണ്ട് . ഇപ്പോഴിതാ മലയാള സിനിമയിൽ ഒരു നടനെന്ന നിലയിൽ 30 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ബിജു മേനോൻ .
ടി വി സീരിയലുകളിൽ അഭിനയിച്ചു കൊണ്ട ആണ് ബിജുമേനോൻ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത് . നിങ്ങളുടെ സ്വന്തം ചന്തു, പറുദീസയിലേക്കുള്ള പാത, മിഖായേലിൻ്റെ സന്തതികൾ തുടങ്ങിയ സീരിയലിലെ പ്രകടനം കുടുംബ പ്രേക്ഷകർക്കിടയിൽ ബിജു മേനോന് വലിയ സ്വീകാര്യത ലഭിക്കാൻ കാരണമായി . ജൂനിയർ ആര്ടിസ്റ്റായിട്ട് ആയിരുന്നു ബിജു മേനോന്റെ സിനിമാ ജീവിതം ആരംഭിച്ചത് . പിന്നീട് 1991ൽ പുറത്തിറങ്ങിയ ഈഗിൾ എന്ന ചിത്രത്തിലൂടെ ആണ് ബിജു മേനോൻ ആദ്യമായി ഒരു സിനിമയിൽ മുഖം കാണിക്കുന്നത് . ഒരു ഹോട്ടൽ റിസപ്ഷനിസ്റ്റ് ന്റെ വേഷത്തിലായിരുന്നു ബിജു മേനോൻ തന്ററെ ആദ്യ സിനിമയിൽ പ്രത്യക്ഷപ്പെട്ടത് . ഒപ്പം മലയാള സിനിയമയിലേക്ക് കാലെടുത്തു വെച്ചതും .
1994ൽ ജൂഡ് അട്ടിപ്പേറ്റിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ പുത്രൻ എന്ന സിനിമയിലൂടെ ആണ് നായകൻ എന്ന നിലയിൽ ബിജു മേനോന്റെ തായി പുറത്തിറങ്ങിയ ആദ്യചിത്രം .ബിജുമേനോൻ അഭിനയിച്ച മിഖായേലിന്റെ സന്തതികൾ എന്ന സീരിയലിന്റെ തുടർച്ചയായിട്ടായിരുന്നു ഈ സിനിമ എത്തിയത് . എന്നാൽ നായകനായി തിരശീലയിൽ പ്രത്യക്ഷപ്പെട്ടതിനേക്കാൾ കൂടുതൽ ഇമ്പാക്ടും , പേക്ഷക പ്രീതിയും ബിജു മേനോന് ലഭിക്കുന്നത് പുത്രൻ ഇറങ്ങിയ അതെ വര്ഷം തന്നെ റിലീസ് ചെയ്ത മറ്റൊരു സിനിമയ്ക്കായിരുന്നു . സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ 1995 ൽ പുറത്തിറങ്ങിയ മാന്നാർ മത്തായി സ്പീകിംഗ് ലൂടെ . മാന്നാർ മത്തായി സ്പെയ്ക്കിങ്ങിൽ ബിജു മേനോൻ അവതരിപ്പിച്ച മഹേന്ദ്ര വർമ്മ എന്ന നെഗറ്റീവ് ഷെഡ് കഥാപാത്രതോട് കൂടി ബിജു മേനോൻ മലയാള സിനിമയിലെ അഭിവാജ്യ ഘടകമായി മാറുകയായിരുന്നു .മണ്ണാർമത്തായി ക്കു ശേഷം പുറത്തിറങ്ങിയ ആദ്യത്തെ കണ്മണി ,ഈ പുഴയും കടന്നു , ദില്ലിവാലാ രാജകുമാരൻ , അഴകിയ രാവണൻ , തുടങ്ങിയ സിനിമകൾ വലിയ വിജയമാകുകയും,ഈ സിനിമകളിലെ പ്രകടനങ്ങൾക്ക് ബിജു മേനോന് വലിയ രീതിയിലുള്ള പ്രക്ഷക പ്രശംസ ലഭിക്കുകയും ചെയ്തു . അവിടുന്ന് ഇങ്ങോട്ട് ഈ കാലത്തിനിടയിൽ ഒരിക്കൽ പോലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ബിജു മേനോൻ എന്ന നടന് .1997 ൽ ആണ് ബിജു മേനോന് ആദ്യമായ് സംസ്ഥാന പുരസ്കാരം ലഭിക്കുന്നത് . കമലിന്റെ സംവിധാനത്തിൽ വന്ന കൃഷ്ണഗുധിയിൽ ഒരു പ്രണയകാലത്തു എന്ന സിനിമയിലെ അഖിലചന്ദ്രൻ എന്ന കഥാപാത്രത്തിനായിരുന്നു ആ വർഷത്തെ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം ബിജു മേനോന് ലഭിക്കുന്നത് . ഒപ്പം തൊട്ടടുത്ത വര്ഷം , അതായതു 98 ൽ പുറത്തിറങ്ങിയ ലാൽ ജോസ് മമ്മൂട്ടി ചിത്രം ഒരു മറവത്തൂർ കനവിൽ മൈക്കിൾ എന്ന കഥാപാത്രത്തിന്റെ പ്രകടനത്തിലൂടെ കരിയറിൽ വലിയ മൈലേജ് ഉണ്ടാക്കാൻ അദ്ദേഹത്തിന്റെ സാധിച്ചു . എന്നാൽ ബിജു മേനോന്റെ കരിയറിൽ ഏറ്റവും വലിയ വഴിത്തിരിവുണ്ടായത് 1999-2000 വര്ഷങ്ങളിൽ ആയിരുന്നു . ആ വര്ഷം ബിജു മേനോനേതായി പുറത്തിറങ്ങിയ ചിത്രങ്ങളിൽ ചിലത് ഇതാണ് ., പത്രം , കണ്ണെഴുതി പൊട്ടും തൊട്ട് , fir , ചന്ദ്രനുദിക്കുന്ന ദിക്കിൽ അങ്ങനെ പോകുന്നു ,. ഇതിൽ പത്രം എന്ന സിനിമയിലെ എസ്.പി. ഫിറോസ് എന്ന കഥാപാത്രം ബിജു മേനോൻ്റെ അഭിനയ ജീവിതത്തിൽ വലിയ വഴിത്തിരിവുണ്ടാക്കിയ കഥാപാത്രം ആയിരന്നു . നായകൻ എന്ന നിലയിൽ മലയാള സിനിമയിൽ ചുവടുറപ്പിക്കാൻ തക്ക സ്ക്രീൻ പ്രെസെൻസും , മികച്ച് ഡയലോഗ് ഡെലിവറിയും എസ പി ഫിറോസ് എന്ന കഥാപാത്രത്തിലൂടെ ബിജു മേനോൻ സൃഷ്ടിച്ചെടുത്തു . തൊട്ടടുത്ത വര്ഷം തന്നെ നായകനായി പുറത്തു വന്ന ബിജു മേനോൻ സിനിമകൾ മില്ലേനിയം സ്റ്റാർസ് , മഴ ,മധുരനൊമ്പരക്കാറ്റ് എന്നീവ ആയിരുന്നു . ഇതിൽ എല്ലാ തരത്തിലുമുള്ള പ്രേക്ഷകരും ബിജു മേനോനെ അംഗീകരിച്ചതും , ഇഷ്ടപ്പെടാനും കാരണമായ ഒരു സിനിമയാണ് മധുര നൊമ്പര കാറ്റ് . സിനിമ കരിയറിന്റെ തുടക്ക കാലം തൊട്ടുള്ള 8 വർഷങ്ങളിൽ ബിജു മേനോനെ തേടിയെത്തിയ കഥാപാത്രങ്ങളിൽ ബഹുഭൂരിഭാഗവും സീരിയസ് കഥാപാത്രങ്ങൾ ആയിരന്നു . പിന്നീട് 2003 ലാണ് ബിജു മേനോൻ ആദ്യമായി ട്രാക്ക് മാറ്റി എത്തിയത് . ലാൽജോസ് സംവിധാനം ചെയ്ത പട്ടാളം എന്ന സിനിമയിലെ ബെന്നി എന്ന കഥാപാത്രത്തിലൂടെ ഹ്യുമർ കൈകാര്യം ചെയ്യുന്നതിൽ ബിജു മേനോൻ എന്ന നടനുള്ള കഴിവ് എന്താണെന്നു സിനിമലോകം തിരിച്ചറിഞ്ഞു . തൊട്ടടുത്ത വര്ഷം വന്ന മറ്റൊരു ലാൽജോസ് ചിത്രം രസികനിലും ബിജു മേനോൻ ഹ്യുമർ വേഷം ആണ് കാര്യം ചെയ്തത് . ബിജു മേനോൻ അവതരിപ്പിച്ച എസ ഐ കപിൽ ദേവ് പ്രേക്ഷകരെ വളരെയധികം രസിപ്പിച്ച കഥാപാത്രം ആയിരിന്നു . ബിജു മേനോന്റെ കരിയറിൽ ഏറ്റവും നിര്ണ്ണായകമായ പങ്ക് വഹിച്ച സംവിധായകരിൽ ഒരാൽ ആണ് ലാൽ ജോസ് . നിരവധി വ്യത്യസ്ത കഥാപാത്രങ്ങൾ ആണ് ലാൽ ജോസ് ചിത്രങ്ങളിലൂടെ ബിജു മേനോനെ തേടിയെത്തിയത് . സിനിമയിലെത്തിയ കാലം മുതൽ തന്നെ ഇൻഡസ്ട്രിയിൽ സജീവമായി തുടർന്നിരുന്ന ബിജു മേനോൻ മേരിക്കുണ്ടൊരു കുഞ്ഞാടിലെ ജോസ് എന്ന കഥാപാത്രത്തിലൂടെ ആയിരുന്നു അടിമുടി മാറ്റം വരുത്തിക്കൊണ്ടുള്ള ഒരു റീ എൻട്രി നടത്തുന്നത് . അതിനു പിന്നാലെ എത്തിയ സീനിയേഴ്സിലെ ഇടിക്കുള യും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു . എന്നാൽ അടിമുടി മാറ്റം വരുത്തിയ രണ്ടാം വരവിൽ ബെഞ്ച് മാർക്ക് സൃഷ്ഠിച്ചത് 2012 ൽ സുഗീത് ന്റെ സംവിധാനത്തിൽ എത്തിയ ഓർഡിനറിയിലെ സുകു എന്ന കഥാപാത്രം ആയിരുന്നു . പാലക്കാടൻ ശൈലിയിലുള്ള സംസാരവും ആയി ബിജു മേനോൻ നടന്നു കയറിയത് മലയാളത്തിലെ ഏറ്റവും മികച്ച കോമെടി നടന്മാരുടെ പട്ടികയിലേക്കും കൂടിയായിരുന്നു . ഓർഡിനറിയിലൂടെ ചാക്കോച്ചൻ – ബിജു കൂട്ടുകെട്ടും വലിയ ട്രെൻഡ് ആയി മാറി. തൊട്ടടുത്തായി ഇരുവരും ഒന്നിച്ചുള്ള 6 ഓളം സിനിമകൽ ആണ് പുറത്തിറങ്ങിയത്. എന്നാൽ ഇതിനൊക്കെ ശേഷം വന്ന ഒരു സിനിമയിലൂടെ ബിജു മേനോൻ എന്ന നടൻ തന്റെ കരിയർ ടോപ് ഗിയറിലേക്ക് മാറ്റുകയാണ് ചെയ്തത് . മികച്ച നടനായും , കോമേഡിയനായും അരങ്ങു തകർത്ത ബിജു മേനോൻ നായകൻ ആയി വന്നു തീയേറ്റർ കുലുക്കിയ വെള്ളിമൂങ്ങ . നിരവധി പ്രധാനപ്പെട്ട നടൻമാർ ഉപേക്ഷിച്ച സിനിമ ഒടുവിൽ ബിജു മേനോനിലേക്ക് എത്തിച്ചേരുകയായിരുന്നു . വെള്ളിമൂങ്ങയിലെ മാമച്ചൻ എന്ന കഥാപാത്രം കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബ പ്രേക്ഷകർക്കിടയിൽ സൃഷ്ടിച്ച ഓളം ചെറുതല്ലായിരുന്നു . അവിടം മുതൽ മോളിവുഡിലെ മാര്കറ് valyu ഉള്ള നായകനടൻ ആയി ബിജു മേനോൻ മാറി .തുടർന്നു 2020 ൽ സച്ചി , ബിജു മേനോനെ നായകൻ എന്ന നിലയിൽ അതിന്റെ പീക്ക് ലെവലിലേക്ക് കൊണ്ട് പോയി . അയ്യപ്പൻ നായരിലൂടെ . അയ്യപ്പൻ നായരേ കുറിച്ച് എന്താ പറയേണ്ടത് . ഒന്നും പറയാനില്ല . കരിയറിലുടനീളം നിരവധി മികച്ച കഥാപാതങ്ങൾ ലഭിക്കുകയും ,അതെല്ലാം അവിസ്മരണീയമാക്കാനും ബിജു മേനോന് സാധിച്ചിട്ടുണ്ട് . എങ്കിലും ഇതിനിടയിൽ അണ്ടർ റേറ്റഡ് ആയ ചില കഥാപാത്രങ്ങളും,പ്രകടനങ്ങളും താരത്തിന്റെ കരിയറിൽ ഉണ്ടായിട്ടുണ്ട് . മുല്ലയിലെ അംബി അണ്ണനും, പ്രാഞ്ചിയേട്ടനിലെ ജോപ്പനും ബിജു മേനോന്റെ കരിയറിലെ അണ്ടർ റേറ്റഡ് പെര്ഫോമന്സുകളിൽ ചിലതാണ് . അതുപോലെ തന്നെ 2017 ൽ പുറത്തിറങ്ങിയ രക്ഷാധികാറി ബൈജു എന്ന സിനിമയും , അതിലെ ബിജു മേനോൻ അവതരിപ്പിച്ച ബൈജു കുമ്പളം എന്ന കഥാപാത്രവും cult ക്ലാസിക് ആയി മാറുകയും ചെയ്തു. അയ്യപ്പനും കോശിയിലെ പ്രകടനത്തിന് മികച്ച സഹതാരത്തിനുള്ള നാഷണൽ അവാർഡ് വാങ്ങിയ ബിജു മേനോൻ , മൂന്നു തവണ കേരള സ്റ്റേറ്റ് അവാർഡും സ്വന്തമാക്കിയിട്ടുണ്ട് .
ജിസ് ജോയ് സംവിധാനം ചെയ്യുന്ന തലവൻ ആണ് ബിജു മേനോന്റേതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം . ഹിറ്റ് കോംബോ ആയ ആസിഫ് അലിയും ബിജുമേനോനും പ്രധാനവേഷത്തിൽ എത്തുന്ന സിനിമ മെയ് 24-ന് ആണതിയേറ്ററുകളിൽ റിലീസിനെത്തുന്നത് . അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ നിർമിക്കുന്ന ചിത്രം ത്രില്ലർ മൂഡിലുള്ള ചിത്രം കൂടിയാണ്. മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. അഭിനയത്തിൽ മുപ്പത് വര്ഷം പൂർത്തിയാക്കിയ ബിജു മേനോന്റെ മോളിവുഡ് കരിയറിലെ 150 ആമത്തെ സിനിമ എന്ന പ്രത്യേകതയും കൂടി ഉണ്ട് തലവൻ എന്ന സിനിമയ്ക്ക്
SIBIN SAIF