വോട്ട് ചെയ്യാൻ ലക്ഷ്വറി എസ് യു വിയിൽ എത്തിയ ശില്പ ഷെട്ടിയുടെ മാസ്സ് എൻട്രി ; ബോളിവുഡ് സെലിബ്രിറ്റികള്‍ക്കിടയില്‍ ട്രെന്‍ഡായി നില്ക്കുന്ന കാർ
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച അവസാനിച്ചു. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്ന 49 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണി വരെ തുടര്‍ന്നു. 8.95 കോടി വോട്ടര്‍മാരാണ് അഞ്ചാം ഘട്ട വോട്ടെടുപ്പില്‍ 695 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണയിക്കുക.ബോളിവുഡ് സെലിബ്രിറ്റികള്‍ തിങ്ങിപ്പാര്‍ക്കുന്ന മുംബെ ഉള്‍പ്പെടെ തിങ്കളാഴ്ചയാണ് പോളിംഗ് ബൂത്തിലെത്തിയത്. ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളുമടക്കമുള്ള സെലിബ്രിറ്റികള്‍ തങ്ങള്‍ വോട്ടുചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ആരാധകരെ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഇന്നലെ നടന്ന അഞ്ചാം ഘട്ട വോട്ടെടുപ്പില്‍ ഏവരുടെയും ശ്രദ്ധ കവര്‍ന്ന സെലിബ്രിറ്റിയാണ് ബോളിവുഡ് നടി ശില്പ ഷെട്ടി. മുംബൈയിലാണ് താരം വേട്ട് രേഖപ്പെടുത്തിയത്.അമ്മ സുനന്ദ ഷെട്ടിക്കും സഹോദരല ഷമിത ഷെട്ടിക്കുമൊപ്പമെത്തിയാണ് ശില്പ വോട്ട് ചെയ്തത്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ലക്ഷ്വറി എസ്യുവികളില് ഒന്നായ റേഞ്ച് റോവര്‍ സ്പോര്ടിലായിരുന്നു പോളിംഗ് ബൂത്തിലേക്കുള്ള ശില്പയുടെ മാസ് എന്‍ട്രി. കോടികള്‍ വില മതിക്കുന്ന ലാന്‍ഡ് റോവര്‍ ലക്ഷ്വറി എസ്യുവിയില് വോട്ടുചെയ്യാനെത്തിയ ശില്പയെയും കുടുംബത്തെയും നിമിഷ നേരം കൊണ്ടാണ് പാപ്പരാസികള്‍ വളഞ്ഞത് …ബോളിവുഡ് സെലിബ്രിറ്റികള്‍ക്കിടയില്‍ ട്രെന്‍ഡായി നില്ക്കുന്ന കാറുകളില്‍ ഒന്നാണ് ശില്‍പ്പ വേട്ടിംഗിനെത്തിയ റേഞ്ച് റോവര്‍ സ്പോര്‍ട്. 1.69 കോടി രൂപ പ്രാരംഭ എക്സ്ഷോറൂം വില വരുന്ന ആഡംബര വാഹനത്തിന് മുംബൈയില്‍ 2.19 കോടി രൂപയോളമാണ് ഓണ്‍-റോഡ് വില വരുന്നത്. ഇന്‍ഡിവിജുവല്‍ രജിസ്ട്രേഷന് മാത്രം ഏകദേശം 28 ലക്ഷം രൂപയിലധികമാണ് വേണ്ടിവരുന്നത്. അതേസമയം തന്നെ ഇന്‍ഷുറന്‍സിനായി 7.31 ലക്ഷം രൂപയും വരുമെന്നാണ് കണക്കുകള്‍.
എട്ട് വേരിയന്റുകളില്‍ ഈ ആഡംബര എസ്യുവി സ്വന്തമാക്കാം. ഡീസല്‍, പെട്രോള്‍ എഞ്ചിന് ഓപ്ഷനുകളില്‍ ഈ കാര്‍ ലഭ്യമാണ്. വെറും 6 സെക്കന്‍ഡില്‍ നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ എസ്യുവിക്ക് സാധിക്കും. മണിക്കൂറില്‍ 234 കിലോമീറ്ററാണ് പരമാവധി വേഗത. 4വീൽ ഡ്രൈവ് , എയര്‍ സസ്പെന്ഷന് എന്നിവ സ്റ്റാന്‍ഡേര്‍ഡായാണ് ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ സ്പോര്‍ട്ടില്‍ ഒരുക്കിയിട്ടുള്ളത്.
ബ്രിട്ടീഷ് ബ്രാന്‍ഡിന്റെ അത്യാധുനിക MLA ഫ്ലെക്സ് പ്ലാറ്റ്ഫോമിലാണ് റേഞ്ച് റോവര്‍ സ്പോര്‍ട്ട് നിര്‍മിച്ചിരിക്കുന്നത്. മികച്ച കേപ്പബിലിറ്റിയും പെര്‍ഫോമന്‍സും ഹാന്‍ഡിലിംഗും കാര്യക്ഷമതയുമാണ് ഈ പ്ലാറ്റ്ഫോമിന്റെ പ്രത്യേകത. ഡൈനാമിക് എയര്‍ സസ്പെന്ഷന്, പ്രീ-എംപ്റ്റീവ് എയര്‍ സസ്പെന്ഷന്, ബ്രേക്കിംഗ് വഴിയുള്ള ടോര്‍ക്ക് വെക്റ്ററിംഗിനൊപ്പം ഇലക്ട്രോണിക് ആക്റ്റീവ് ഡിഫറന്‍ഷ്യല്‍, അഡാപ്റ്റീവ് ഓഫ് റോഡ് ക്രൂയിസ് കണ്ട്രോള് തുടങ്ങിയ കിടിലന്‍ ഫീച്ചറുകളും ആഡംബര എസ്യുവിയുടെ ഭാഗമാണ്.
ഓള് ടെറൈന്‍ പ്രോഗ്രസ് കണ്ട്രോള് ഓഫ്-റോഡ് ട്രാക്ഷന്‍ കണ്ട്രോള്, ഓണ്‍-ഓഫ്-റോഡ് ഡ്രൈവ് മോഡുകള്‍, കൂടാതെ 900 mm വാട്ടര്‍ വേഡിംഗ് ശേഷി 281 മില്ലീമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സ് പോലുള്ള മികവും ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവര്‍ സ്പോര്‍ട്ടില്‍ ലഭ്യമാണ്. റേഞ്ച് റോവറുകളില്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വിപുലമായ ഫീച്ചറുകളാണ് ഇത് വാഗ്ദാനം ചെയ്യുന്നതും. മെറിഡിയനില്‍ നിന്നുള്ള 35-സ്പീക്കര്‍ സൗണ്ട് സിസ്റ്റമാണ് ശ്രദ്ധേയമായ ഒരു സവിശേഷത.
ഇന്ത്യന്‍ വിപണിയില്‍ പോര്‍ഷ കായെന്, മസെരാട്ടി ലെവന്റെ, ഔഡി Q3 എന്നീ കാറുകളുമായിട്ടാണ് റേഞ്ച് റോവര്‍ സ്പോര്‍ട് മത്സരിക്കുന്നത്. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, അമിതാഭ് ബച്ചന്, ആദിത്യ റോയ് കപൂര്‍, നിമ്രത് കൗര്‍, മലൈക അറോറ, മനീഷ് മല്‍ഹോത്ര, സോനം കപൂര്‍, ജിതേന്ദ്ര, സിദ്ധാന്ത് ചതുര്‍വേദി എന്നിവരാണ് റേഞ്ച് റോവര്‍ സ്പോര്‍ട് സ്വന്തമാക്കിയിട്ടുള്ള മറ്റ് ബോളിവുഡ് സെലിബ്രിറ്റികള്‍.സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും വിവേക് ഒബ്റോയിയും പ്രധാന വേഷങ്ങളില്‍ എത്തിയ ഇന്ത്യന്‍ പൊലീസ് ഫോഴ്സ് എന്ന വെബ് സീരീസിലായിരുന്നു ശില്പ അവസാനമായി പ്രത്യക്ഷപ്പെട്ടത്.