സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; 12 ജില്ലകളില് യെല്ലോ അലേര്ട്ട്
Posted On June 7, 2024
0
335 Views

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കർണാടക തീരദേശത്തിന് മുകളിലായി രണ്ട് ചക്രവാതചുഴി നിലനില്ക്കുന്നതിനാലാണ് വരും ദിവസങ്ങളിലും വ്യാപക മഴയ്ക്ക് സാധ്യതയുള്ളത്.
ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില് 40 കിലോമീറ്റർ വരെ വേഗതയില് വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാല് ജാഗ്രതാ നിർദേശം നല്കിയിട്ടുണ്ട്.