”ഇൻഷുറൻസ് അടക്കമുള്ളതിന് കണ്ടത്തേണ്ടത് മൂന്ന് കോടി, കൂട്ടായ ശ്രമമില്ലെങ്കില്‍ വണ്ടി ബ്ളോക്കാകും”; ഇടവേള സ്ഥാനമൊഴിയുന്നതിന് പിന്നില്‍
കൊച്ചി: താരസംഘടനയായ അമ്മ നേതൃമാറ്റത്തിന് ഒരുങ്ങുകയാണ്. രണ്ട് പതിറ്റാണ്ടിലധികമായി ജനറല്‍ സെക്രട്ടറി സ്ഥാനത്തുള്ള ഇടവേള ബാബു ഒഴിയും.
ജൂണ്‍ 30ന് ആണ് അമ്മയുടെ വാർഷിക ജനറല്‍ ബോഡിയും ഭാരവാഹി തിരഞ്ഞെടുപ്പും നടക്കുന്നത്. അന്ന് സ്ഥാനം ഒഴിയുമെന്നാണ് ഇടവേള ബാബു തന്നെ പ്രതികരിച്ചത്. മോഹൻലാല്‍ പ്രസിഡന്റായി തുടരും, അധികാര ദുർവിനിയോഗം ചെയ്യാത്തയാള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വരുമെന്ന് ബാബു പ്രതികരിച്ചു.
ഇനി ചിലപ്പോള്‍ ജോലിയായിട്ട് കരുതേണ്ടി വരും. അതിന് മുമ്ബ് മാറാനാണ് തീരുമാനം. പുതിയ ആള്ക്കാർ വരേണ്ട സമയമായി. പുതിയ ചിന്തകള്‍ വരണം. ഒരുപാട് അധികാരങ്ങളുള്ള പോസ്റ്റാണ് ജനറല്‍ സെക്രട്ടറിയുടേത്. അതൊന്നും ദുരുപയോഗം ചെയ്യാത്തയാള്‍ വരണമെന്നാണ് ആഗ്രഹം.
ഞാനില്ലെങ്കില്‍ ലാലേട്ടൻ പിന്മാറുമെന്ന രീതിയിലാണ് നിന്നിരുന്നത്. കൂട്ടായി എടുത്ത ചർച്ചയില്‍ അദ്ദേഹം ആ തീരുമാനം മാറ്റുകയായിരുന്നു. സംഘടനയിലെ ആളുകള്‍ക്ക് രാഷ്ട്രീയം വന്നപ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടായത്. മുമ്ബ് ആർക്കും രാഷ്ട്രീയമില്ലായിരുന്നു. ഇപ്പോള്‍ എല്ലാവർക്കും വിവിധ രാഷ്ടട്രീയ പാർട്ടികളില്‍ സ്വാധീനം വന്നു. അത് പൊതുജനങ്ങള്‍ക്ക് അറിയുകയും ചെയ്യാം. ആ തോന്നലാണ് അമ്മയ്ക്കുണ്ടായ ഏറ്റവും വലിയ അപകടം. അന്നുമുതല്‍ വിമർശനങ്ങള്‍ക്ക് ശക്തി കൂടി.
ഇൻഷുറൻസ് അടക്കമുള്ള കാര്യങ്ങള്‍ കൊണ്ടുപോകാൻ മൂന്ന് കോടി രൂപ റെഗുലർ വേണം. അതുണ്ടാക്കുന്നത് എളുപ്പമുള്ള കാര്യമല്ല. അതിന് കൂട്ടായ ശ്രമം ഉണ്ടായാലേ നടക്കൂ. അല്ലാത്ത പക്ഷം വണ്ടി എവിടെയെങ്കിലും ബ്ളോക്ക് ആകുമെന്നും ഇടവേള ബാബു പറയുന്നു