സഭ നിയന്ത്രിക്കുന്ന വ്യക്തിക്ക് റിമോട്ട് കണ്‍ട്രോളോ മൈക്രോ ഫോണുകളുടെ സ്വിച്ചോ ഇല്ല; കുറഞ്ഞ പക്ഷം പാനലില്‍ അംഗമായിട്ടുള്ള കൊടിക്കുന്നില്‍ സുരേഷിനെപ്പോലുള്ളവരെങ്കിലും ഇത് അറിഞ്ഞിരിക്കേണ്ടേ? സ്പീക്കര്‍ ഓം ബിര്‍ല
ഡല്‍ഹി: ലോക്സഭയില്‍ അംഗങ്ങള്‍ സംസാരിക്കുബോള്‍ മൈക്ക് ഓഫ് ചെയ്യാന്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് സ്വിച്ചോ റിമോട്ട് കണ്‍ട്രോളോ ഇല്ലെന്ന് വ്യക്തമാക്കി സ്പീക്കര്‍ ഓം ബിര്‍ല.
സഭയില്‍ സംസാരിക്കാന്‍ എഴുന്നേല്‍ക്കുമ്ബോള്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ അവരുടെ മൈക്ക് ഓഫ് ചെയ്യുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.
ചെയര്‍ മൈക്ക് ഓഫാക്കിയെന്ന ആരോപണം അങ്ങേയറ്റം ആശങ്കാജനകമാണ് സ്പീക്കര്‍ വ്യക്തമാക്കി. വിഷയം സഭ ചര്‍ച്ച ചെയ്യണമെന്നും സ്പീക്കര്‍ പറഞ്ഞു. ചെയര്‍ നിര്‍ദേശങ്ങള്‍ മാത്രമാണ് നല്‍കുന്നത്. പേര് വിളിക്കുന്ന അംഗത്തിന് സഭയില്‍ സംസാരിക്കാം. സഭ നിയന്ത്രിക്കുന്ന വ്യക്തിക്ക് റിമോട്ട് കണ്‍ട്രോളോ മൈക്രോഫോണുകളുടെ സ്വിച്ചോ ഇല്ല.
സ്പീക്കറുടെ അഭാവത്തില്‍ നടപടിക്രമങ്ങള്‍ നിയന്ത്രിക്കുന്ന ചെയര്‍പേഴ്സണ്‍മാരുടെ പാനലില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും അംഗങ്ങള്‍ക്ക് പ്രാതിനിധ്യമുണ്ട്. നിലവില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണം സഭാധ്യക്ഷന്റെ അന്തസിന്റെ പ്രശ്നമാണ്.
കുറഞ്ഞ പക്ഷം പാനനില്‍ അംഗമായിട്ടുള്ള കൊടിക്കുന്നില്‍ സുരേഷിനെപ്പോലുള്ളവരെങ്കിലും ഇത് അറിഞ്ഞിരിക്കേണ്ടേ എന്നും സ്പീക്കര്‍ ചോദിച്ചു.